ഷവോമി ഇന്ത്യൻ ലാപ്ടോപ് മാർക്കറ്റിൽ കാലെടുത്തുവെച്ചത് രണ്ട് നോട്ട്ബുക്കുകളുമായിട്ടായിരുന്നു. മി നോട്ട്ബുക്ക് 14, മി നോട്ട്ബുക്ക് 14 ഹൊറൈസൺ എന്നീ രണ്ട് മോഡലുകൾ എത്തിയത് മികച്ച ഫീച്ചറുകളും വളരെ മനോഹരമായ രൂപ ഭംഗിയുമൊക്കെയായിട്ടായിരുന്നു. എന്നാൽ, ഇരു മോഡലുകളിലും ഷവോമി ബിൽട്ട്-ഇൻ വെബ് കാമറകൾ നൽകിയിരുന്നില്ല. ലാപ്പിൽ ഘടിപ്പിക്കാവുന്ന വിധത്തിലുള്ള ഒരു കാമറ പ്രത്യേകം ബോക്സിനകത്ത് നൽകി അവർ പരാതികളെ അതിജീവിക്കാൻ ശ്രമിച്ചെങ്കിലും പലർക്കും അത് തൃപ്തികരമായില്ല.
എന്നാൽ, പുതിയ മോഡലിൽ അത് പരിഹരിച്ച് ഷവോമി പരാതികൾക്ക് പരിഹാരം കണ്ടെത്തി. മി നോട്ട്ബുക്ക് 14 ഇ-ലേർണിങ് എഡിഷൻ എന്ന പുതിയ മോഡൽ ഒരു ബജറ്റ് ലാപ്ടോപ്പാണ്. വെബ് കാം ഇൗ മോഡലിൽ അതിെൻറ സ്ഥാനത്ത് തന്നെ നൽകിയിട്ടുണ്ട്. മുൻ മോഡലുകളെ അപേക്ഷിച്ച് തീർത്തും ബേസിക് ഉപയോഗത്തിനുള്ള പുതിയ ലാപ്ടോപ്പ് പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ളതാണ്. കോവിഡ് കാലത്ത് വീട്ടിലിരുന്ന് പഠിക്കാൻ നിർബന്ധിതരായ വിദ്യാർഥികൾക്ക് സൂം, ഗൂഗ്ൾ മീറ്റ് എന്നിവ ഉപയോഗിച്ച് ഒാൺലൈൻ ക്ലാസുകളിൽ പെങ്കടുക്കാനും നോട്ടുകൾ എഴുതാനും മി നോട്ട്ബുക്ക് 14 ഇ-ലേർണിങ് എഡിഷൻ ഉപയോഗിക്കാം.
10ാം ജനറേഷൻ ഡ്യുവൽ കോർ ഇൻറൽ കോർ i3 10110U എന്ന പ്രൊസസറാണ് മി നോട്ട്ബുക്കിന് കരുത്ത് പകരുന്നത്. ഇൻറൽ യു.എച്ച്.ഡി 620 ഗ്രാഫിക്സും 8 ജിബിയുള്ള DDR4 2666MHz റാമും 256GB SATA എസ്.എസ്.ഡിയുമാണ് മറ്റ് പ്രത്യേകതകൾ. മറ്റ് ഫീച്ചറുകൾ എല്ലാം തന്നെ മുൻ മോഡലുകൾക്ക് സമമാണ്.
14 ഇഞ്ചുള്ള ഫുൾ എച്ച്.ഡി ആൻറി ഗ്ലയർ എൽ.സി.ഡി ഡിസ്പ്ലേക്ക് 1920 x 1080 പിക്സൽ റെസൊല്യൂഷനുണ്ട്. 78 ഡിഗ്രി വ്യൂയിങ് ആംഗിൾ, 1000:1 കോൺട്രാസ്റ്റ് റേഷ്യോ, 250 നിറ്റ്സ് പീക് ബ്രൈറ്റ്നസ് എന്നീ പ്രത്യേകതകളുമുണ്ട്. എം.െഎ ബാൻറ് ഉപയോഗിച്ച് ലാപ്ടോപ് എളുപ്പം അൺലോക് ചെയ്യാനായി ബ്ലേസ് അൺലോക് സംവിധാനവുമുണ്ട്. ഇടത് ഭാഗത്തായി ഒരു യു.എസ്.ബി 2.0 പോർട്ടും 3.5 എം.എം ഹെഡ്ഫോൺ ജാക്കും സജ്ജീകരിച്ചിരിക്കുന്നു. വലത് ഭാഗത്ത് രണ്ട് യു.എസ്.ബി 3.1 പോർട്ട്, ഒരു എച്ച്.ഡി.എം.െഎ 1.4b, ഒരു യു.എസ്.ബി ടൈപ് സി പോർട്ട് എന്നിവയുമുണ്ട്. WiFi 802.11ac (WiFi 5, 2 x 2), ബ്ലൂടൂത് 5.0 എന്നിവയാണ് വയർലെസ് കണക്ടിവിറ്റി പ്രത്യേകതകൾ..
മെറ്റൽ യുനിബോഡി ഡിസൈനിലെത്തുന്ന ലാപ്ടോപ്പിന് ബാക്ലിറ്റ് കീബോർഡുകൾ അല്ല എന്നത് പോരായ്മയാണെങ്കിലും ബജറ്റ് മോഡൽ ആയതിനാൽ കുറ്റം പറയാനാകില്ല. പ്രത്യേക നമ്പർ പാഡും കീബോർഡിലില്ല. സ്റ്റോറേജ് ഉയർത്താൻ പ്രത്യേക സ്ലോട്ടുകൾ നൽകിയിട്ടില്ല. കൂടുതൽ ഫയലുകൾ സേവ് ചെയ്യാൻ ഹാർഡ് ഡിസ്കുകൾ പ്രത്യേകമായി ഉപയോഗിക്കേണ്ടി വന്നേക്കും.
മി നോട്ട്ബുക്ക് 14 ഇ-ലേർണിങ് എഡിഷന് 34,999 രൂപയാണ് ഷവോമി ആമുഖ വിലയായി നൽകിയിരിക്കുന്നത്. എച്ച്.ഡി.എഫ്.സി കാർഡ് ഉപയോഗിക്കുന്നവർക്ക് ഫെസ്റ്റിവൽ സെയിലിൽ ആമസോണിലും മി ഡോട്ട് കോമിലും 1500 രൂപ വരെ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.