ഏറ്റവും സുന്ദരനായ ബജറ്റ്​ ടാബ്ലറ്റാവാൻ 'റിയൽമി പാഡ്​'; ഇന്ത്യാ ലോഞ്ച്​ ഉടൻ, അറിയാം വിശേഷങ്ങൾ

'അൾട്രാ സ്ലിം റിയൽ ഫൺ' എന്ന ടാഗ്​ലൈനോടെ റിയൽമി ഏതാനും ദിവസങ്ങളായി പരസ്യം ചെയ്യുന്ന പുതിയ ഉത്​പന്നമാണ്​​ റിയൽമി പാഡ്​. ഇന്ത്യയിലെ തങ്ങളുടെ പ്രൊഡക്ട്​ ലൈനപ്പിലേക്ക്​ ടാബ്ലറ്റുകളും അവതരിപ്പിക്കാനൊരുങ്ങുകയാണ്​ ചൈനീസ്​ കമ്പനി. പരസ്യവാചകം പോലെ തന്നെ തീർത്തും മെലിഞ്ഞ ശരീരമുള്ള ടാബ്ലറ്റാണ്​ റിയൽമി പാഡ്​. വെറും 6.9 മില്ലി മീറ്ററായിരിക്കും ടാബി​െൻറ തിക്​നെസ്സ്​.


സാംസങ്ങും ആപ്പിളും വില കൂടിയ പ്രീമിയം ടാബുകളാണ്​ പ്രധാനമായും ഇന്ത്യൻ മാർക്കറ്റുകളിൽ എത്തിക്കാറുള്ളത്​. അത്തരം ടാബുകളിൽ മാത്രം കണ്ടുവരുന്ന സ്ലിം ഡിസൈൻ മിഡ്​റേഞ്ച്​ ടാബുകളിലും കൊണ്ടുവരാൻ പോവുകയാണ്​ തങ്ങളുടെ പുതിയ താരത്തിലൂടെ റിയൽമി. സെപ്​തംബർ ഒമ്പത്​ ഉച്ചയ്​ക്ക്​ 12:30ന്​​ ഇന്ത്യയിൽ റിയൽമി പാഡ്​ അവതരിപ്പിക്കും. റിയൽ‌മി 8 എസ്, റിയൽ‌മി 8 ഐ എന്നീ സ്മാർട്ട്‌ഫോണുകൾകൊപ്പമായിരിക്കും ടാബ്​ ലോഞ്ച്​ ചെയ്യുക.

റിയൽമി പാഡ്​ വിശേഷങ്ങൾ

റിയൽമി പാഡി​െൻറ വിലയും മറ്റ്​ സവിശേഷതകളും കമ്പനി ഇതുവരെ ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ടാബ്ലറ്റിൽ പ്രതീക്ഷിക്കാവുന്ന ഏതാനും ചില വിശേഷങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്​. അതിൽ ഏറ്റവും എടുത്തുപറയേണ്ടത്​ 10.4 ഇഞ്ച്​ വലിപ്പമുള്ള അമോലെഡ്​ ഡിസ്​പ്ലേ തന്നെയാണ്​. അതിന്​ 90Hz റിഫ്രഷ്​ റേറ്റുമുണ്ട്​. 2400 x 1080p റെസൊല്യൂഷനുള്ള ഡിസ്​പ്ലേയുടെ പിക്​സൽ ഡെൻസിറ്റി 253പിപി​െഎ ആണ്​.


മീഡിയ ടെകി​െൻറ ഹീലിയോ ജി80 എന്ന ചിപ്​സെറ്റാണ്​ റിയൽമി പാഡിന്​ കരുത്തേകുന്നത്​. നാല്​ ജിബി റാമും 64 ജിബി സ്​റ്റോറേജുമുള്ള ടാബ്ലറ്റിന്​ 512 ജിബി വരെയുള്ള മൈക്രോ എസ്​.ഡി കാർഡ്​ സപ്പോർട്ട്​ കൂടിയുണ്ട്​. മുന്നിലും പിന്നിലുമായി 8MP വീതമുള്ള ഒാരോ കാമറകളാണുള്ളത്​. 7,100mAh ഉള്ള വലിയ ബാറ്ററിയാണ്​ ടാബിന്​. അത്​ മണിക്കൂറുകളോളം ബാറ്ററി ലൈഫ്​ നൽകും. അത്രയും വലിയ ബാറ്ററി ചാർജ്​ ചെയ്യാനായി 30വാട്ട്​ ഫാസ്റ്റ്​ ചാർജിങ്​ പിന്തുണയും റിയൽമി നൽകിയിട്ടുണ്ട്​. 4ജി സപ്പോർട്ടുള്ള റിയൽമി പാഡിൽ ബ്ലൂടൂത്ത്​ 5.2, വൈ-ഫൈ 802.11, ജിപിഎസ്​ എന്നീ സംവിധാനങ്ങളുമുണ്ടായിരിക്കും.

Tags:    
News Summary - Realme Pad Launching in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.