2021-ൽ തങ്ങൾ പുറത്തിറക്കുന്ന ടിവികൾക്കൊപ്പം പുതിയ എക്കോ റിമോട്ട് കൺട്രോളറായിരിക്കും നൽകുകയെന്ന് സാംസങ്. സാധാരണ സാംസങ് റിമോട്ട് പോലെ പ്രവർത്തിക്കുന്ന എക്കോ റിമോട്ട് പക്ഷേ റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ചതായിരിക്കും. റിമോട്ടിന് പ്രവർത്തിക്കാനുള്ള ബാറ്ററി റീചാർജ് ചെയ്യുന്നതിനായി സോളാർ പാനലായിരിക്കും നൽകുക എന്നതും പ്രത്യേകതയാണ്.
കഴിഞ്ഞ ദിവസമാണ് പ്രകൃതി സൗഹൃദ എക്കോ റിമോട്ടിനെ കൊറിയൻ കമ്പനി പരിചയപ്പെടുത്തിയത്. പുതിയ തീരുമാനത്തിലൂടെഖ "പ്രതിവർഷം ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറക്കാൻ കഴിയുമെന്നാണ്' കമ്പനിയുടെ അവകാശവാദം.
ഏഴ് വർഷത്തോളം കേടുകൂടാതെ റിമോട്ട് നിലനിൽക്കുമെന്നും സാംസങ് അറിയിച്ചു. മുൻ വഷത്തിൽ നിന്ന് നോക്കിയാൽ സാധാരണ റിമോട്ടിെൻറ രൂപമാണെങ്കിലും പിറകിൽ നീണ്ട സംയോജിത സോളാർ പാനലുമായിട്ടാണ് സാംസങ്ങിെൻറ എക്കോ റിമോട്ട് എത്തുന്നത്. ഇനി റിമോട്ട് പ്രവർത്തിപ്പിക്കാൻ ബാറ്ററി തേടിപ്പോകേണ്ട ആവശ്യം വരില്ല എന്നർഥം.
ഇൗ വർഷം വിപണിയിലെത്തുന്ന തങ്ങളുടെ QLED ടിവികൾക്കെല്ലാം തന്നെ പുതിയ HDR10+ അഡാപ്റ്റീവ് ഫീച്ചർ നൽകുമെന്ന് സാംസങ് അറിയിച്ചിരുന്നു. ടിവി വെച്ചിരിക്കുന്ന മുറിയുടെ ലൈറ്റിങ് കണ്ടീഷനുകൾ അടിസ്ഥാനമാക്കി മെച്ചപ്പെട്ട കാഴ്ചാനുഭവം സമ്മാനിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.