രണ്ടായിരം രൂപക്ക് അത്യാവശ്യം കൊള്ളാവുന്ന സ്മാര്‍ട്ട്ഫോണുകള്‍ ലഭിക്കുന്ന ഇക്കാലത്ത് മൈക്രോസോഫ്റ്റിന്‍െറ തന്ത്രങ്ങള്‍ വിലപ്പോവുമോ എന്ന് കണ്ടറിയണം. ടുജി കണക്ടിവിറ്റി മാത്രമുള്ള ടച്ച്സ്ക്രീനില്ലാത്ത രണ്ട് ഫീച്ചര്‍ ഫോണുകളുമായാണ് മൈക്രോസോഫ്റ്റ് സാധാരണക്കാരെ കൈയിലെടുക്കാന്‍ വന്നത്. പണ്ട് നോക്കിയയുടെ ചൊല്‍പ്പടിയിലായിരുന്ന സാധാരണക്കാര്‍ ഇപ്പോള്‍ ഇന്ത്യന്‍, ചൈനീസ് കമ്പനികളുടെ പിറകെയാണ്. 3,700 രൂപ വിലവരുന്ന നോക്കിയ 230, ഇരട്ട സിമ്മിടാവുന്ന നോക്കിയ 230 ഡ്യൂവല്‍ സിം എന്നിവയാണ് മൈക്രോസോഫ്റ്റിന്‍െറ സാധാരണക്കാര്‍ക്കുള്ള ചൂണ്ട. ഡിസംബറില്‍ വില്‍പനക്കത്തെും.
ഇന്‍റര്‍നെറ്റ് സൗകര്യമുള്ള ഫീച്ചര്‍ഫോണുകളിലെ മുന്‍നിരക്കാരനാണ് നോക്കിയ 230. രണ്ട് മെഗാപിക്സല്‍ മുന്‍-പിന്‍ കാമറകളുണ്ട്. രണ്ടിനും എല്‍ഇഡി ഫ്ളാഷുമുണ്ട്. പിന്നില്‍ അലൂമിയം കവറാണ്. മൈക്രോ സിം കാര്‍ഡാണ് ഇടേണ്ടത്. നോക്കിയ സീരീസ് 30 പ്ളസ് ഒ.എസ്, 240x320 പിക്സല്‍ റസലുഷനുള്ള 2.8 ഇഞ്ച് എല്‍സിഡി ഡിസ്പ്ളേ, 32 ജി.ബി മെമ്മറി കാര്‍ഡിടാം, നെറ്റിന് ജിപിആര്‍എസ്-എഡ്ജ്, ബ്ളൂടൂത്ത് 3.0, മൈക്രോ യു.എസ്.ബി, 3.5 എം.എം ഓഡിയേ ജാക്ക്, 23 മണിക്കൂര്‍ നില്‍ക്കുന്ന 1200 എം.എ.എച്ച് ബാറ്ററി, 92 ഗ്രാം ഭാരം, കറുപ്പ്, വെള്ള നിറങ്ങള്‍, ബിങ്, ഓപറ മിനി, എംഎസ്എന്‍ വെതര്‍ പ്രീലോഡഡ് ആപ്പുകള്‍ എന്നിവയാണ് വിശേഷങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.