ഒബി വേള്‍ഡ്ഫോണ്‍ ഇന്ത്യയിലേക്ക്

മുന്‍ ആപ്പിള്‍ കമ്പനി സിഇഒ ജോണ്‍ സ്കള്ളിയുടെ നേതൃത്വത്തില്‍ ഇറക്കിയ ഒബി വേള്‍ഡ്ഫോണ്‍ താമസിയാതെ ഇന്ത്യയിലത്തെും. ഒബി വേള്‍ഡ്ഫോണ്‍ എസ്എഫ്1, ഒബി വേള്‍ഡ്ഫോണ്‍ എസ്ജെ1.5 എന്നീ സ്മാര്‍ട്ട്ഫോണുകളാണ് നേരത്തെ പുറത്തിറക്കിയത്. ഇതില്‍ ഒബി വേള്‍ഡ്ഫോണ്‍ എസ്എഫ്1 ആണ് ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങുക. 13,000 രൂപ ഏകദേശ വിലയുള്ള രണ്ട് ജി.ബി റാമും 16 ജി.ബി ഇന്‍േറണല്‍ മെമ്മറിയുമുള്ള മോഡലും 16,500 രൂപ ഏകദേശ വിലയുള്ള മൂന്ന് ജി.ബി റാമും 32 ജി.ബി ഇന്‍േറണല്‍ മെമ്മറിയുമുള്ള മോഡലുമാണ് ഒബി വേള്‍ഡ്ഫോണ്‍ എസ്എഫ്1 നുള്ളത്. ഒബി വേള്‍ഡ്ഫോണ്‍ എസ്ജെ 1.5 എന്ന മോഡലിന് ഏകദേശം 8,500 രൂപയാണ് വില. 


ഒബി വേള്‍ഡ്ഫോണ്‍ എസ്എഫ്1ല്‍ ഫോര്‍ജി എല്‍ടിഇ, 1080x1920 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 443 പിക്സല്‍ വ്യക്തത, സ്ക്രീന്‍ സംരക്ഷണത്തിന് കോര്‍ണിങ് ഗൊറില്ല ഗ്ളാസ് 4, ആന്‍ഡ്രോയിഡ് 5.2 ലോലിപോപ് അടിസ്ഥാനമാക്കിയ ഒബി ലൈഫ്സ്പീഡ് യൂസര്‍ ഇന്‍റര്‍ഫേസ്, 1.5 ജിഗാഹെര്‍ട്സ് 64 ബിറ്റ് എട്ടുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍, അഡ്രീനോ 405 ഗ്രാഫിക്സ്, 64 ജി.ബി വരെ മെമ്മറി പിന്തുണ, എല്‍ഇഡി ഫ്ളാഷുള്ള 13 മെഗാപിക്സല്‍ പിന്‍കാമറ, എല്‍ഇഡി ഫ്ളാഷുള്ള അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, ഇരട്ട സിം, ഇരട്ട മൈക്, ഡോള്‍ബി ഓഡിയോ സറൗണ്ട് 7.1, അതിവേഗ ചാര്‍ജിങ്ങുള്ള 3000 എം.എ.എച്ച് ബാറ്ററി, 147 ഗ്രാം ഭാരം എന്നിവയാണ് വിശേഷങ്ങള്‍.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.