രണ്ട് ഫോണുകളുമായാണ് മോട്ടറോളയുടെ പടപ്പുറപ്പാട്. മോട്ടറോള ഡ്രോയിഡ് ടര്‍ബോ 2, മോട്ടറോള ഡ്രോയിഡ് മാക്സ് 2 എന്നിവയാണ് ഈ പോരാളികള്‍. കഴിഞ്ഞവര്‍ഷമിറങ്ങിയ ഡ്രോയിഡ് ടര്‍ബോയുടെ പിന്‍ഗാമിയായ ഡ്രോയിഡ് ടര്‍ബോ 2വില്‍ 5.4 ഇഞ്ച് 1440x2560 പിക്സല്‍ ക്യുഎച്ച്ഡി ഡിസ്പ്ളേയാണ്. ഇരട്ട അടുക്കുള്ള ടച്ച്സ്ക്രീന്‍ പാനല്‍, വഴക്കമുള്ള അമോലെഡ് സ്ക്രീന്‍, അലൂമിനിയം ശരീരം എന്നിവയായതിനാല്‍ തറയില്‍ വീണാലും പൊട്ടിച്ചിതറാത്ത ഫോണാണിത്.
ഇരട്ട സിം, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, എട്ടുകോര്‍ പ്രോസസര്‍, മൂന്ന് ജി.ബി റാം, ലോഹ ശരീരം, രണ്ട് ടി.ബി വരെ കൂട്ടാവുന്ന 32, 64 ജി.ബി ഇന്‍േറണല്‍ മെമ്മറി, 21 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, രണ്ട് ദിവസം നില്‍ക്കുന്ന 3760 എം.എ.എച്ച് ബാറ്ററി, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ എന്നിവയാണ് ഡ്രോയിഡ് ടര്‍ബോ 2 വിശേഷങ്ങള്‍. 32 ജി.ബിക്ക് 40,600 രൂപയും 64 ജി.ബിക്ക് 47,000 രൂപയുമാണ് യു.എസിലെ വില.
അഞ്ചര ഇഞ്ച് ഡിസ്പ്ളേ, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, 1.7 ജിഗാഹെര്‍ട്സ് എട്ടുകോര്‍ പ്രോസസര്‍, രണ്ട് ജി.ബി റാം, 128 ജി.ബി കൂട്ടാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, 21 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, രണ്ട് ദിവസം നില്‍ക്കുന്ന 3630 എം.എ.എച്ച് ബാറ്ററി, ഒരു സിം, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ എന്നിവയാണ് ഡ്രോയിഡ് മാക്സ് 2 വിശേഷങ്ങള്‍. 25,000 രൂപയോളമാണ് യു.എസിലെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.