ഐഫോൺ7പുറത്തിറങ്ങി, ഇന്ത്യയിൽ ഒക്​ടോബർ ഏഴിന്​

സാൻഫ്രാൻസിസ്കോ: കാത്തിരിപ്പിനൊടുവിൽ ആപ്പിൾ ഐഫോൺ 7 പുറത്തിറങ്ങി. സാൻഫ്രാൻസിസ്കോയിൽ നടന്ന ചടങ്ങിൽ ഐഫോൺ 7, ഐഫോൺ 7 പ്ലസ് എന്നി രണ്ട് മോഡലുകൾ ആപ്പിൾ പുറത്തിറക്കി. വെള്ളത്തെയും പൊടിപടലങ്ങളെയും ചെറുക്കാനുള്ള കഴിവാണ് ഫോണുകളുടെ പ്രധാന മേന്മ. ഒക്ടോബർ ഏഴിന് ഫോൺ ഇന്ത്യയിലെത്തും. 60,000 രൂപയിലാണ് പുതിയ മോഡലുകളുടെ വില ആരംഭിക്കുന്നത്.

പുതിയ ഫോണുകൾ രണ്ടു വലുപ്പത്തിലാണുള്ളത്. ദീർഘദൂര ഫോട്ടോകൾക്കായുള്ള 'ഡ്യുവൽ ലെൻസ്" സിസ്റ്റം ആണ് ഐഫോൺ 7 പ്ലസിൻെറ ക്യാമറയിലുള്ളത്. എയർപോഡ്സ് എന്ന വയർലെസ് ഹെഡ്ഫോണും ചടങ്ങിൽ ആപ്പിൾ അവതരിപ്പിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.