ആൻഡ്രോയിഡിന്​ ‘ഒാറിയോ’ മധുരം

വേഗവും സുരക്ഷയും കരുത്തുമേറിയ ആൻഡ്രോയിഡി​​​െൻറ എട്ടാംപതിപ്പിനെ ‘ഒാറിയോ’എന്നു വിളിക്കാം. മധുരപലഹാരങ്ങളുടെ പേരിടുന്ന പതിവ്​ ഇക്കുറിയും ഗൂഗ്​ൾ ​തെറ്റിച്ചില്ല. അഭ്യൂഹങ്ങൾ ശരിവെച്ച്​ രണ്ട്​ ചോക്കലേറ്റ്​ വേഫറുകൾക്കിടയിൽ ക്രീം പുരട്ടിയ സാൻവിച്ച്​ ബിസ്​കറ്റായ​ ഒാറിയോ ആൻഡ്രോയിഡി​​​െൻറ പട്ടികയിൽ ഇടംനേടി. 

മേയിൽ യു.എസിൽ നടന്ന ഗൂഗിൾ I/O 2017 പത്രസമ്മേളനത്തിൽ പ​െങ്കടുത്തവർക്ക് ഒാറിയോ എന്ന ബിസ്​കറ്റ് നൽകിയതിനാൽ ഒാറിയോ എന്നാണ്​ പേരെന്ന്​ ചിലർ ഉൗഹിച്ചിരുന്നു. ഒാറഞ്ച്, ചൂയിംഗമായ ഒാർബിറ്റ്, ഒാവൽടിൻ, ഒാട്ട്മീൽ കുക്കീസ്, കാൻഡി ബാറായ ഒ ഹെൻട്രി തുടങ്ങിയ മധുരനാമങ്ങളും അന്ന്​ പറഞ്ഞുകേട്ടിരുന്നു. 

ന്യൂയോർക്കിൽ ആഗസ്​റ്റ്​ 21നാണ്​​ ആൻഡ്രോയിഡ്​ 8.0 ഒാറിയോ ഒാപറേറ്റിങ്​ സിസ്​റ്റം അവതരിപ്പിച്ചത്​. ആൻഡ്രോയിഡ്​ 4.4 കിറ്റ്​കാറ്റ്​ ഇറക്കിയപ്പോൾ ഗൂഗ്​ൾ കിറ്റ്​കാറ്റ്​ നിർമാതാക്കളായ നെസ്​ലെയുമായി സഹകരിച്ചിരുന്നു. ഇപ്പോൾ ഒാറ​ിയോ നിർമാതാക്കളായ യു.എസിലെ നാഷനൽ ബിസ്​കറ്റ്​ കമ്പനി (നബിസ്​കോ)യുമായി സഹകരണമുണ്ടോ എന്ന്​ വ്യക്​തമല്ല. 

ഒന്നാമനായ ആൽഫ, രണ്ടാമനായ ബീറ്റ എന്നിവക്കുശേഷം ആൻഡ്രോയിഡ് എല്ലാ പതിപ്പുകൾക്കും മധുരപലഹാരങ്ങളുടെ പേരാണ്​. ആൻഡ്രോയിഡ് 1.5 കപ്കേക്ക്, 1.6 ഡോനട്ട്, 2.0^2.1 എക്ലയർ, 2.2 േഫ്രായോ, 2.3 ജിഞ്ചർബ്രെഡ്, 3.0 ഹണികോംബ്, 4.0 െഎസ്ക്രീം സാൻവിച്ച്, 4.1 ജെല്ലിബീൻ, 4.4 കിറ്റ്കാറ്റ്, 5.0 ലോലിപോപ്, 6.0 മാർഷ്​മലോ, 7.0 നഗറ്റ് എന്നിങ്ങനെ. 

ഗൂഗ്​ൾ പിക്​ൽ, ഗൂഗ്​ൾ പിക്​ൽ എക്​സ്​ എൽ എന്നിവയിൽ ആദ്യം എത്തുന്ന ഒ.എസ്​ പിന്നീട് നെക്​സസ് 5 എക്​സ്​, നെക്​സസ് 6 പി, നെക്​സസ് പ്ലേയർ, പിക്സൽ സി എന്നിവയിൽ ലഭ്യമാകും. പിന്നാലെ നോക്കിയ 8, നോക്കിയ 3, നോക്കിയ 5, നോക്കിയ 6, വൺ പ്ലസ് 3, വൺ പ്ലസ്​ 3ടി, വൺപ്ലസ്​ 5, ലെനോവോ കെ 8, അസൂസ് സെൻഫോൺ 3,4 പരമ്പരകൾ, സാംസങ്​ ഗ്യാലക്​സി എസ്​ 8, ഗ്യാലക്​സി എസ്​ 8 പ്ലസ്​, ഗ്യാലക്​സി എസ്​ 7, ഗ്യാലക്​സി എസ്​ 7 എഡ്​ജ്​, എൽ.ജി ജി6, എൽ.ജി ജി 5, എച്ച്​.ടി.സി യു 11, എച്ച്.​ടി.സി യു 11 അൾട്ര മോട്ടറോള എക്​സ്​, സെഡ്​ ജി പരമ്പരകൾ എന്നിവക്കും ഈ അപ്ഡേറ്റ് ലഭ്യമാകും. 

പിക്​ചർ ഇൻ പിക്​ചർ
നേര​േത്ത യൂട്യൂബിൽ വിഡിയോ കാണു​േമ്പാൾ മറ്റ്​ ആപ്​ തുറന്നാൽ യൂട്യൂബ്​ ചെറുതായി ചുരുങ്ങി താഴെ വന്നിരുന്നു. ഇൗ പിക്​ചർ ഇൻ പിക്​ചർ സംവിധാനം എല്ലാ ആപ്പുകളിലും ലഭ്യമാണ്​. ഒരു ആപ് തുറന്നിരിക്കുേമ്പാൾ തന്നെ മറ്റൊന്നിൽ കയറാനും ഒരേസമയം പല ആപ്പുകൾ തുറന്ന് പ്രവർത്തിക്കാനും ഇതിലൂടെ കഴിയും. 

ഒാട്ടോ ഫിൽ
നേരത്തെ ക്രോമിൽ മാത്രം കണ്ടിരുന്ന ഒാേട്ടാ ഫിൽ (തനിയെ പൂരിപ്പിക്കൽ) സൗകര്യം ഗൂഗിളിേൻറതല്ലാത്ത ആപ്പുകളിലും ഇനി ലഭിക്കും. ഒരു വിരൽ തൊടലിൽ തെരഞ്ഞെടുപ്പ് സാധ്യമാക്കുന്ന സ്​മാർട്ട് ടെക്​സ്​റ്റ്​ സെലക്​ടുമുണ്ട്. സ്ഥല നാമങ്ങൾ, ഫോൺ നമ്പറുകൾ, വിലാസങ്ങൾ എന്നിവ തനിയെ തിരിച്ചറിഞ്ഞ് ആവശ്യമായ ആപ്പിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടുപോകും. 

സ്​മാർട്ട് ഷെയറിങ്
ഒരു ഫോേട്ടാ കണ്ടാൽ അതി​​െൻറ ഇനവും തരവും നോക്കി എവിടെയാണ് കൊടുക്കേണ്ടതെന്ന് ആൻഡ്രോയിഡ് ഒ ഉപദേശം നൽകും. ബില്ലി​​െൻറ ഫോേട്ടാ ആണെങ്കിൽ എക്സ്പെൻസ് ട്രാക്കിങ് ആപ് നിർദേശിക്കും. സെൽഫിയാണെങ്കിൽ സോഷ്യൽമീഡിയ ആപ് കാട്ടിത്തരും. വിഡിയോ, യു.ആർ.എൽ, ടെക്​സ്​റ്റ്​ തുടങ്ങിയവക്കും ഇൗ ഉപദേശക സൗകര്യമുണ്ട്. 

ഇഷ്​ടമുള്ള െഎക്കൺ 
ഫോണിന് അനുസരിച്ച് ചതുരാകൃതിയിലോ വൃത്താകൃതിയിലോ ഇഷ്​ടമുള്ള ആകൃതിയിൽ െഎക്കണുകൾ സൃഷ്​ടിക്കാം. പുതിയ ഇമോജികൾ ഫോണ്ട് മിസിങ് പോലെ അവ്യക്തമായി വരുന്ന പ്രശ്​നമുണ്ടാവില്ല. ഇമോജി ലൈബ്രറി നഷ്​ടപ്പെടുന്ന ഇമോജികളെ കാട്ടിത്തരും. 

നോട്ടിഫിക്കേഷൻ സ്​നൂസിങ്
നോട്ടിഫിക്കേഷനുകളിൽ വിരൽ തട്ടിയാൽ എന്നന്നേക്കുമായി മറയുകയാണ് ചെയ്യുക. അതിന് പകരം ഇൗ നോട്ടിഫിക്കേഷനുകൾ 15 മിനിറ്റ്​, 30 മിനിറ്റ്​ വരെ അപ്രത്യക്ഷമാക്കാൻ നോട്ടിഫിക്കേഷൻ സ്​നൂസിങ് സൗകര്യമൊരുക്കുന്നു. പുതിയ നോട്ടിഫിക്കേഷൻ വന്നാൽ അതുമായി ബന്ധപ്പെട്ട ആപ്പി​​െൻറ മുകളിൽ ചെറിയ വട്ടം പ്രത്യക്ഷപ്പെടും. 

ബൂട്ടിങ് വേഗം കുറഞ്ഞു
ഫോൺ റീസ്​റ്റാർട്ടിനെടുക്കുന്ന സമയം നഗറ്റിനേക്കാൾ പകുതിയാകും. ആപ്പുകൾ നിലവിലുള്ളതിനേക്കാൾ വേഗത്തിൽ തുറന്നുവരും. സവിശേഷത കൂടിയതിൽ മാത്രമല്ല, എത്ര കുറഞ്ഞ ഫോണാണെങ്കിലും ഇൗ സൗകര്യം ലഭിക്കും. നിശ്ചല ചിത്രങ്ങൾക്കുപരിയായി ലൈവ് ചിത്രങ്ങളെക്കുറിച്ച പ്രസക്ത വിവരങ്ങൾ ‘ഗൂഗ്​ൾ ലെൻസ്’ നൽകും. ഇതിനായി കാമറ കെട്ടിടങ്ങൾ, പൂക്കൾ എന്നിവയിലേക്ക് കാട്ടിയാൽ മതിയാകും. ബിസിനസ് കാർഡിൽനിന്നുള്ള ഫോൺ നമ്പർ കോണ്ടാക്​ടിൽ ചേർക്കാനും ലെൻസ് മതി. 

പണമിടപാടുകൾക്ക് അക്ഷരങ്ങൾക്ക് പകരം പറഞ്ഞുകൊടുത്താൽ ഗൂഗ്​ൾ അസിസ്​റ്റൻറ് അനുസരിക്കും. പരിഷ്​കരിച്ച സെറ്റിങ്സ് മെനുവുമുണ്ട്. ആൻഡ്രോയിഡ് ഒ.എസ് അപ്ഡേറ്റുകൾ വേഗത്തിൽ കിട്ടുന്നത് ഉറപ്പാക്കാൻ പ്രൊജക്​ട്​ ട്രെബിൾ സൗകര്യമൊരുക്കുന്നു. നവീകരിച്ച ആരോ^ ടാബ് കീ നാവിഗേഷൻ, ഒരേസമയം പല ഡിസ്േപ്ലകളുടെ പിന്തുണ, സ്​റ്റോറേജ് സ്പെയിസ് ലാഭിക്കാൻ ആപ്പുകളുടെ ക്യാഷെ ഉപയോഗം നിയന്ത്രിക്കൽ, പരിഷ്​കരിച്ച വൈ^ഫൈ^ ബ്ലൂടൂത്ത് ആക്​സസ്, ഗൂഗിൾ മാപിലെ വിലാസം സന്ദേശങ്ങൾ വഴി പങ്കിടാനുള്ള സൗകര്യം, സ്ക്രീനിൽ സി എന്ന് വരച്ചാൽ കോണ്ടാക്​ട്​ മെനു തെളിയുന്ന വിധമുള്ള നവീകരിച്ച ഗസ്​ചർ എന്നിവ പറയത്തക്ക പ്രത്യേകതകളാണ്. 

മികച്ച സുരക്ഷ, ബാറ്ററി ശേഷി
ബാറ്ററിയുടെ ആയുസും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്താൻ പിന്നണിയിലെ ആപ്​ പ്രവർത്തനങ്ങൾ തനിയെ നിയന്ത്രിക്കുന്ന സംവിധാനമുണ്ട്​. ഇതിലൂടെ ഉൗർജ ഉപയോഗം കുറച്ച്​ ബാറ്ററി ശേഷി വർധിപ്പിക്കാൻ കഴിയും. ഏത്​ ആപ്പുകളാണ്​ കൂടുതൽ ബാറ്ററി തീർക്കുന്നതെന്ന്​ എളുപ്പം കണ്ടെത്താം. ഒരു ആപ്​ തുറന്നിരിക്കു​േമ്പാൾ മാത്രമേ ഉൗർജം ഉപയോഗിക്കുന്നുള്ളൂ എന്ന്​ ഉറപ്പാക്കുകയും ചെയ്യും. സുരക്ഷാഭീഷണി പരിശോധിക്കാൻ ആപ്പുകൾ ബാക്ക്ഗ്രൗണ്ടിൽ സ്​കാൻ ചെയ്യുന്ന ‘ഗൂഗിൾ േപ്ല പ്രൊട്ടക്​ട്​’ സംവിധാനവുമുണ്ട്. ഗൂഗിൾ േപ്ല സ്​റ്റോറിൽ നിന്നല്ല ആപ് എടുത്തതെങ്കിലും ഇൗ സംവിധാനം പരിശോധിക്കും. 
 

Tags:    
News Summary - Android Oreo Mobile Operating System -Mobile News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.