ഇന്ത്യയിൽ നിർമ്മിച്ച ​െഎഫോണുകൾ വിപണിയിൽ

ബംഗളൂരു: കാത്തിരിപ്പിന്​ വിരാമമിട്ട്​ മെയ്​ഡ്​ ഇൻ ഇന്ത്യ ​െഎഫോണുകൾ വിപണിയിൽ. ആപ്പിൾ ​െഎഫോണി​​െൻറ എസ്​.ഇ മോഡലാണ്​ ആദ്യ ഘട്ടത്തിൽ ഇന്ത്യയിൽ നിർമിക്കുന്നത്​. ബംഗളൂരിലെ തെരത്തെടുത്ത സ്​റ്റോറുകളിലാണ്​ എസ്​.ഇ വിപണിയിലെത്തിച്ചിരിക്കുന്നത്​. ടൈംസ്​ ഒാഫ്​ ഇന്ത്യയാണ്​ ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

കാലിഫോർണിയയിൽ ഡിസൈൻ നിർവഹിച്ച്​ ​ ഇന്ത്യയിൽ അസംബ്ലിങ്​ ചെയ്​ത്​ ഫോൺ എന്നാണ്​ എസ്​.ഇയുടെ ബോക്​സിൽ രേഖപ്പെടുത്തിയിരിക്കുന്നത്​. ഫോണി​​െൻറ  32 ജി.ബി വേരിയൻറിന്​ 27,200 രൂപയും 128 ജി.ബി വേരിയൻറിന്​ 37,200 രൂപയുമാണ്​ വില.

ചൈനയിൽ നിർമ്മിച്ച ​െഎഫോൺ എസ്​.ഇ മോഡൽ 21,999 രൂപക്കാണ്​ ഇന്ത്യയിൽ വിൽക്കുന്നത്​. കഴിഞ്ഞ വർഷം 39,999 രൂപക്ക്​ ലോഞ്ച്​ ചെയ്​ത ഫോണി​​െൻറ വില പിന്നീട്​ കുറയുകയായിരുന്നു. എന്നാൽ മെയ്​ഡ്​ ഇൻ ഇന്ത്യ ​െഎഫോൺ വിപണിയിലെത്തിയിട്ടും ഫോണി​​െൻറ വില കുറയാത്തത്​ ആപ്പിൾ ആരാധകരെ സംബന്ധിച്ചടുത്തോളം നിരാശയാണ്​ നൽകുന്നത്​.

4 ഇഞ്ച്​ ഡിസ്​പ്ലേ സൈസോട്​ കൂടി വിപണിയിലെത്തിച്ച ആപ്പിളി​​െൻറ കരുത്ത്​ കൂടിയ മോഡലുകളിലൊന്നാണ്​ എസ്​.ഇ. ആപ്പിൾ എ.9 പ്രൊസസറാണ്​ ഫോണിന്​ കരുത്ത്​ പകരുന്നത്​. 12 മെഗാപിക്​സലി​​െൻറ പിൻ കാമറയും 1.2 മെഗാപിക്​സലി​​െൻറ മുൻ കാമറയുമാണ്​ ഫോണിനുള്ളത്​.

Tags:    
News Summary - Apple iPhone SE 'Assembled in India' Model Goes on Sale in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.