മുംബൈ: ലോകകോത്തര ടെക്നോളജി കമ്പനിയായി ആപ്പിൾ അവരുടെ െഎഫോണുകളുടെ നിർമാണം ഇന്ത്യയിൽ ആരംഭിക്കുന്നു. കേന്ദ്ര സർക്കാരിലെ ഉയർന്ന ഉദ്യേഗസ്ഥനാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
കഴിഞ്ഞ മാസം ഇന്ത്യയിൽ െഎഫോൺ അസംബ്ലിങ് യൂണിറ്റ് തുടങ്ങാനുള്ള സാധ്യതകൾ ആരാഞ്ഞ് കൊണ്ട് ആപ്പിൾ കേന്ദ്ര സർക്കാരിന് കത്തയച്ചതായാണ് വിവരം.
െഎഫോണിെൻറ മികച്ച മാർക്കറ്റുകളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിൽ െഎഫോണിെൻറ നിർമാണം നടത്തിയാൽ കുറഞ്ഞ വിലക്ക് രാജ്യത്ത് ഫോണുകൾ ലഭ്യമാക്കാൻ ആപ്പിളിന് കഴിയും. ഇന്ത്യൻ വിപണിയിൽ സ്വാധീനം വർധിപ്പിക്കാൻ ആപ്പിളിന് ഇത് സഹായകമാവും.
നരേന്ദ്ര മോദിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ആഗോള കമ്പനികളുടെ അസംബ്ലിങ് യൂണിറ്റുകൾ രാജ്യത്ത് ആരംഭിക്കുന്നതിന് സർക്കാർ പ്രോൽസാഹനം നൽകുന്നുണ്ട്. ഇത്തരം കമ്പനികൾക്ക് നികുതി ഇളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും നൽകാറുണ്ട്. ഇത് ഉപയോഗിച്ച് ഇന്ത്യൻ വിപണിയിലേക്ക് കടന്ന് വരാനുള്ള ശ്രമമാണ് ആപ്പിളും നടത്തുന്നത്. ആപ്പിൾ സി.ഇ.ഒ ഇൗ വർഷം തന്നെ ഇന്ത്യയിലെത്തി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുമെന്നാണ് അറിയുന്നത്.
ഇതിന് മുമ്പ് പഴയ െഎഫോണുകൾ ഇന്ത്യയിൽ വിൽക്കാനുള്ള അനുമതി തേടി ആപ്പിൾ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ അത്തരം ഉൽപ്പന്നങ്ങൾ ഇ–വേസ്റ്റ് ആണെന്ന് പറഞ്ഞ് സർക്കാർ ആപ്പിളിെൻറ ആവശ്യം തള്ളുകയായിരുന്നു.
ആപ്പിളിനായി ഇപ്പോൾ ഫോണുകൾ നിർമിച്ച് നൽകുന്നത് ചൈനയിലെ ഫോക്സോൺ കമ്പനിയാണ്. ഫോക്സോണിന് ഇന്ത്യയിലും നിർമാണ യൂണിറ്റുകളുണ്ട്. അത് കൊണ്ട് തന്നെ െഎഫോണിെൻറ നിർമാണം ഇന്ത്യയിൽ ആരംഭിക്കുന്നതിന് തടസ്സമുണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.