ബെയ്ജിങ്: ചൈനീസ് സര്‍ക്കാറിന്‍െറ അഭ്യര്‍ഥനയെ തുടര്‍ന്ന് ആപ്പ്ള്‍ കമ്പനി ആപ് സ്റ്റോറില്‍നിന്ന് ന്യൂയോര്‍ക് ടൈംസിന്‍െറ ആപ്ളിക്കേഷന്‍ നീക്കംചെയ്തു. ന്യൂയോര്‍ക് ടൈംസിന്‍െറ ഇംഗ്ളീഷിലും ചൈനീസിലുമുള്ള പതിപ്പ് ഡിസംബര്‍ 23നാണ് ആപ്പ്ള്‍ സ്റ്റോറില്‍നിന്ന് ഒഴിവാക്കിയത്.
ചൈനീസ് നിയമത്തിനെതിരാണെന്ന അറിയിപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് ആപ്ളിക്കേഷന്‍ നീക്കിയതെന്ന് ആപ്പ്ള്‍ വക്താവ് കരോലിന്‍ വു അറിയിച്ചു. എന്നാല്‍, ആപ്ളിക്കേഷന്‍ വഴി എന്തു നിയമലംഘനമാണ് നടക്കുന്നതെന്നും എങ്ങനെയാണെന്നും വ്യക്തമാക്കാന്‍ കരോലിന്‍ തയാറായില്ല. ആപ്ളിക്കേഷന്‍ വീണ്ടും ഉള്‍പ്പെടുത്തണമെന്ന് ന്യൂയോര്‍ക് ടൈംസ് ആപ്പ്ള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
മുന്‍ പ്രധാനമന്ത്രി വെന്‍ ജിയബാഓയുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് 2012 മുതല്‍ ന്യൂയോര്‍ക് ടൈംസ് വെബ്സൈറ്റ് ചൈനയില്‍ നിരോധിച്ചിരിക്കുകയാണ്. തുടര്‍ന്ന് വായനക്കാര്‍ ന്യൂയോര്‍ക് ടൈംസ് ആപ്പിനെയാണ് ആശ്രയിച്ചിരുന്നത്. ആപ് സ്റ്റോറില്‍നിന്ന് നീക്കംചെയ്തെങ്കിലും നേരത്തേ ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ഇപ്പോഴും ന്യൂയോര്‍ക് ടൈംസ് ലഭ്യമാണ്.
ഗാര്‍ഡിയന്‍, ഫിനാന്‍ഷ്യല്‍ ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍ തുടങ്ങിയവയുടെ ആപ്ളിക്കേഷനുകള്‍ ഇപ്പോഴും ആപ്പ്ള്‍ ആപ് സ്റ്റോറില്‍ ലഭ്യമാണ്.
കമ്യൂണിസ്റ്റ് സര്‍ക്കാറിന് വെല്ലുവിളിയാകുമെന്ന് കാണുന്ന വിദേശ വെബ്സൈറ്റുകളെ ചൈനയില്‍ നിരോധിച്ചിരിക്കുകയാണ്. ഗൂഗ്ള്‍, ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സൈറ്റുകള്‍ക്കെല്ലാം സര്‍ക്കാര്‍ വിലക്കിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.