കിടിലൻ സവിശേഷതകളുമായി വൺപ്ലസ് അവരുടെ ഫ്ലാഗ്ഷിപ്പ് ലൈനപ്പിനൊപ്പം ലോഞ്ച് ചെയ്ത മോഡലായിരുന്നു വൺപ്ലസ് 10ആർ. മീഡിയടെകിന്റെ ഡൈമൻസിറ്റി 8100 മാക്സ് എന്ന കരുത്തുറ്റ പ്രൊസസറും 120Hz റിഫ്രഷ് റേറ്റുള്ള ഫ്ലൂയിഡ് അമോലെഡ് ഡിസ്‍പ്ലേയും 5000 എം.എ.എച്ച് ബാറ്ററിയുമൊക്കെയായി സ്മാർട്ട്ഫോൺ പ്രേമികളെ കൊതിപ്പിച്ച മോഡലായിരുന്നു വൺപ്ലസ് 10ആർ. ₹ 38,999 ആയിരുന്നു ഫോണിന്റെ ലോഞ്ചിങ് പ്രൈസ്. 8 ജിബി റാം 128 ജിബി ഇന്റേണൽ മോഡലിനായിരുന്നു അത്രയും വില.
എന്നാൽ, 10ആറിന് ഇപ്പോൾ 4000 രൂപയുടെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫാബ്ഫോൺസ് ഫെസ്റ്റിലൂടെയാണ് വമ്പൻ ഓഫറിൽ ഫോൺ ലഭ്യമാകുന്നത്. 38,999 രൂപ വിലയുള്ള സ്മാർട്ട്ഫോൺ ഇപ്പോൾ 34,999 രൂപയ്ക്ക് സ്വന്തമാക്കാം. ആദ്യമായാണ് 10ആറിന് ഇത്രയും വലിയ ഡിസ്കൗണ്ട് ലഭിക്കുന്നത്. അതേസമയം, ഈ ഓഫർ ഇന്ന് അർധരാത്രിയോടെ (ജൂൺ 30) അവസാനിക്കും.
ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാലാണ് 4,000 രൂപയുടെ കിഴിവ് ലഭിക്കുന്നത്. ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറജുമുള്ള മോഡൽ നിങ്ങൾക്ക് 34,999 രൂപയ്ക്ക് വാങ്ങാഒ. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ മോഡലിന് യഥാർഥ വില 42,999 രൂപയാണ്. അത് 38,999 രൂപയ്ക്കും സ്വന്തമാക്കാം.
വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിന് 150W സൂപ്പർ വൂക്ക് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള ഒരു പ്രത്യേക പതിപ്പ്കൂടിയുണ്ട്. വൺപ്ലസ് 10ആർ എൻഡ്യൂറൻസ് എഡിഷൻ എന്നറിയപ്പെടുന്ന ഫോണിനുമുണ്ട് വിലക്കിഴിവ്. 43,999 രൂപക്ക് ലോഞ്ച് ചെയ്ത ഫോൺ ഇപ്പോൾ 39,999 രൂപയ്ക്ക് ലഭ്യമാകും. 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിന് നൽകിയിരിക്കുന്നത്. സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ കാമറ സെറ്റപ്പാണ്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) സപ്പോർട്ടുള്ള 50 എംപി സോണി IMX766 പ്രൈമറി ക്യാമറ, 8 എംപി അൾട്രാവൈഡ് ക്യാമറ, 2 എംപി മാക്രോ ക്യാമറ സെൻസർ എന്നിങ്ങനെയാണ് സെൻസറുകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ഫ്രണ്ട് ക്യാമറ സെൻസറും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.