ടെലികോം മേഖലയിൽ വിപ്ലവം സൃഷ്ടിച്ച പ്രമുഖ മൊബൈൽ കമ്പനിയായ ബ്ലാക്ക് ബെറി നിർമാണം നിർത്തുന്നു. കനേഡിയയിൽ നിന്നുള്ള മൊബൈൽ കമ്പനിയാണ് ബ്ലാക്ക്‌ബെറി. സോഫ്റ്റ് വെയര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നിർമാണം നിർത്തുന്നത്. ആവശ്യമായ ഹാര്‍ഡവെയര്‍ മറ്റൊരു കമ്പനിയില്‍ നിന്നും എത്തിക്കാനുള്ള കരാറില്‍ ഒപ്പുവച്ചതായി ബ്ലാക്ക്‌ബെറി സി.ഇ.ഒ ജോണ്‍ ചെന്‍ പറഞ്ഞു. ബ്ലാക്ക്‌ബെറി കമ്പനിയുടെ പേരില്‍ പുറത്തിറങ്ങുന്ന മൊബൈല്‍ സെറ്റുകള്‍ പി.ടി ടിഫോണ്‍ മൊബൈല്‍ ഇന്തോനേഷ്യ(ടി.ബി.കെ) ലൈസന്‍സിനു കീഴിലാകും. ഡിവൈസ് ബിസിനസ്സില്‍ കുടുതല്‍ നേട്ടമുണ്ടാക്കാന്‍ ഇതാണ് നല്ല വഴിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ബ്ലാക്ക്‌ബെറി ഇറക്കിയ പത്രകുറിപ്പിലാണ് നിർമാണം നിർത്തുന്ന കാര്യം കമ്പനി അറിയിച്ചത്.
2007ല്‍ ആപ്പിളിന്റെ ഐഫോണ്‍ രംഗപ്രവേശനം ചെയ്തതാണ് ബ്ലാക്ക്‌ബെറിയുടെ ഇടിവിന്റെ തുടക്കം. ആപ്പിളിനോട് പൊരുതാന്‍ സ്വന്തമായി ഓപ്പറേറ്റിങ്ങ് സിസ്റ്റം ആവിഷ്‌കരിച്ചെങ്കിലും അതൊന്നും വിജയം കണ്ടിരുന്നില്ല. ഓഗസ്റ്റ് 31ന് അവസാനിച്ച രണ്ടാം പാദ റിപ്പോര്‍ട്ട് പ്രകാരം 4 ലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ചുവെന്ന് ചെന്‍ പറയുന്നു. ഈ കാലഘട്ടത്തില്‍ ആപ്പിള്‍ വിറ്റഴിച്ചത് 4 കോടി ഐഫോണുകളും.
അവസാന പാദത്തില്‍ 37 കോടി യു.എസ് ഡോളറാണ് ബ്ലാക്ക്‌ബെറിയുടെ മൊത്തനഷ്ടം. ബ്ലാക്ക്‌ബെറി പ്രൈവിനെ പോലെ ഭാവിയില്‍ ബ്ലാക്ക്‌ബെറിയില്‍ നിന്നും കൂടുതല്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ പ്രതീക്ഷിക്കാമെന്ന് ടെക്ക് വിദഗ്ധര്‍ പറയുന്നു. ഒരു പതിറ്റാണ്ടായി സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് തിളങ്ങിനിന്ന ശേഷമാണ് ഉത്പാദനം നിര്‍ത്താനുള്ള ബ്ലാക്ക്‌ബെറി തീരുമാനം.ഇതിന് ശേഷം ബ്ലാക്ക്‌ബെറിയുടെ ഒാഹരികൾക്ക് അഞ്ച് ശതമാനത്തോളം നേട്ടമുണ്ടായും കമ്പനി അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.