സാംസങ്ങിെൻറ എസ് 9നൊപ്പം ബാഴ്സലോണയിൽ നടക്കുന്ന ലോക മൊബൈൽ കോൺഗ്രസ്സിൽ താരമായ മറ്റൊരു ഫോൺ കൂടിയുണ്ട്. അവനിർ മൊബൈൽസിെൻറ എനർജൈസർ പവർ മാക്സ് പി.16കെ പ്രോ. നീണ്ട പേര് പോലെ തന്നെ അതിഗംഭീര ഫീച്ചറുകളുടെ നീണ്ട നിരതന്നെയുണ്ട് പവർ മാക്സ് പി.16കെ പ്രോക്ക്.
16,000 എം.എ.എച്ച് ബാറ്ററി ലൈഫ്
സ്മാർട്ട്ഫോൺ ഉപഭോക്താവിെൻറ കണ്ണ് തള്ളാൻ ഇൗയൊരു ഫീച്ചർ തന്നെ ധാരാളം. സ്മാർട്ട്ഫോൺ ഭീമൻമാരായ ആപ്പിൾ, സാംസങ്, ഹുആവേ എന്നിവരുടെ ഫ്ലാഗ്ഷിപ്പുകളുടെ ബാറ്ററി ലൈഫിെൻറ അഞ്ചിരട്ടിയോളം വരും എനർൈജസറിെൻറ ബാറ്ററി ജീവിതം. 16,000 എം.എ.എച്ച് ബാറ്ററി, തുടർച്ചയായ ഉപയോഗത്തിൽ അഞ്ച് ദിവസം ചാർജ് നിൽക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഉപയോഗം കുറയുേമ്പാൾ ബാറ്ററി ജീവിതം കൂടുകയും ചെയ്യും. സ്റ്റാൻഡ് ബൈ സമയമാകെട്ട 40 ദിവസവും.
വലിയ ബാറ്ററിയായതിനാൽ ഫോണിെൻറ തടി അൽപം കൂടം. എങ്കിലും മറ്റ് ഫീച്ചറുകൾ കൂടി നോക്കുേമ്പാൾ ഫോണിെൻറ തിക്ക്നസ്സ് കാര്യമാകില്ല. നൂതനമായ 18:9 റേഷ്യോയോടു കൂടിയ 5.99 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയാണ് പവർമാക്സിന്. നാല് ക്യമറകൾ, അതിൽ മുൻഭാഗത്ത് 16ഉം 13ഉം മെഗാ പിക്സൽ സെൻസറുള്ള ഇരട്ട ക്യാമറകൾ. 13ഉം അഞ്ചും മെഗാപിക്സൽ ഇരട്ട പിൻ കാമറകളും. ക്യാമറയുടെ താഴെയായി ഫിംഗർ പ്രിൻറ് സെൻസറുകളും ഉണ്ട്.
മീഡിയ ടെക് ഹീലിയോ പി23 പ്രൊസസറാണ് കരുത്ത് പകരുന്നത്. ആറ് ജി.ബി റാം, മൈക്രോ എസ്ഡി കാർഡ് ഇട്ട് അധികരിപ്പിക്കാവുന്ന 128 ജി.ബി ഇേൻറണൽ സ്റ്റോറേജ്, ഇരട്ട നാനോ സിം ഫീച്ചർ കൂടിയാവുേമ്പാൾ ഫോൺ, വിപണി പിടിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. അവസാനം പുറത്തിറങ്ങിയ ആൻഡ്രോയ്ഡ് 8.0 ഒാറിയോയിലായിരിക്കും പവർമാക്സ് പി16കെ പ്രോ എത്തുക എന്ന് എനർജൈസർ ഉറപ്പ് നൽകുന്നു.
സ്മാർട്ട് ഫോൺ ആരാധകർ ലോക മൊബൈൽ കോൺഗ്രസ്സിൽ പ്രതീക്ഷയോടെ കാത്തിരുന്നത് സാംസങ്ങിെൻറ ഫ്ലാഗ്ഷിപ്പായ ഗാലക്സി എസ് 9ന് വേണ്ടിയായിരുന്നു. ഫീച്ചറുകൾ കുത്തിനിറച്ച് പുറത്തിറക്കിയ എസ് 9 ഇൗ വർഷത്തെ സാംസങ്ങിെൻറ ആദ്യ ഫ്ലാഗ്ഷിപ്പാണ്. െഎഫോൺ എക്സും ഗുഗിൾ പിക്സൽ എക്സ് എൽ 2ഉം വിപണി കീഴടക്കി കൊണ്ടിരിക്കുേമ്പാൾ 2017 അവസാനം എസ് 8നെ രംഗത്തിറക്കി സാംസങ് മത്സരം കടുപ്പിച്ചിരുന്നു. അതുകൊണ്ടും അവസാനിപ്പിക്കാതെ 2018 തുടക്കത്തിൽ തന്നെ പുതിയ അവതാരത്തെ ഇറക്കി സ്മാർട്ട്ഫോൺ വിപണിയിലെ അപ്രമാധിത്യം തുടരാനാണ് സാംസങ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.