നാലു കാമറകളുമായി 'ഒാണർ 9 ലൈറ്റ്​'

നാലുകാമറകളും ഗ്ലാസ്​ ശരീരവുമുള്ള ‘ഹ്വാവെ ഒാണർ 9 ലൈറ്റ്​’ ഇന്ത്യയിലേക്ക്​ എത്തുന്നു. 2017 ഡിസംബറിൽ ചൈനയിൽ അവതരിപ്പിച്ച ഫോൺ നാല്​കാമറയുള്ള ഹ്വാവെയുടെ രണ്ടാമനാണ്​. മുന്നിലും പിന്നിലും 13 മെഗാപിക്​സൽ- രണ്ട്​ മെഗാപിക്​സൽ കാമറകൾ വീതമാണുള്ളത്​. പിന്നിൽ എൽ.ഇ.ടി ഫ്ലാഷും ഫേസ്​ ഡിറ്റഷൻ ഒാ​േട്ടാഫോക്കസുമുണ്ട്​. ഇരട്ട നാനോ സിം, ആൻഡ്രോയിഡ്​ 8.0 ഒാറിയോ അടിസ്​ഥാനമായ ഇ.എം.യു​.െഎ 8.0 ഒാപറേറ്റിങ്​ സിസ്​റ്റം, 1080x2160 പിക്​സൽ ഫുൾ എച്ച്​.ഡി റസലൂഷനുള്ള 5.65 ഇഞ്ച്​ ഡിസ്​പ്ലേ, ഒരു ഇഞ്ചിൽ 428 പിക്​സൽ വ്യക്​തത, 18:9 അനുപാതത്തിലുള്ള സ്​ക്രീൻ, 2.36 ജിഗാഹെർട്​സ്​ എട്ടുകോർ ഹ്വാവെ ഹിസിലിക്കോൺ കിരിൻ 659 പ്രോസസർ, 256 ജി.ബി കൂട്ടാവുന്ന 32-64 ജി.ബി ഇ​േൻറണൽ മെമ്മറി, മൂന്ന്​-നാല്​ ജി.ബി റാം, 20 മണിക്കൂർ സംസാരസമരം നൽകുന്ന 3000 എം.എ.എച്ച്​ ബാറ്ററി, ഫോർജി വി.ഒ.എൽ.ടി.ഇ, വൈ ഫൈ, ബ്ലൂടൂത്ത്​, എ-ജി.പി.എസ്​, 3.5 എം.എം ജാക്​, ഒ.ടി.ജി പിന്തുണ, 149 ഗ്രാം ഭാരം എന്നിവയാണ്​ വിശേഷങ്ങൾ. മൂന്ന്​ ജി.ബി റാം- 32 ജി.ബി മെമ്മറി പതിപ്പിന്​ ഏകദേശം 15,600 രൂപയും നാല്​ ജി.ബി റാം-64 ജി.ബി പതിപ്പിന്​ ഏകദേശം17,500 രൂപയുമാണ്​ ചൈനയിൽ വില. 
Tags:    
News Summary - Four Camera Mobile Phone Honor 9 Lite -Technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.