ന്യുയോർക്ക്: ഇന്ത്യയിൽ റിലയൻസ് ജിയോയുമായി ചേർന്ന് മികച്ച 4G സേവനം ലഭ്യമാക്കുമെന്ന് ആപ്പിൾ സി.ഇ.ഒ ടിം കുക്ക്. ഇന്ത്യയിലെ മികച്ച നെറ്റ്വർക്കുകളിലൊന്നായ ജിയോയുമായി ചേർന്ന് ഇന്ത്യയിലെ പ്രവർത്തനം മികച്ചതാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആപ്പിളിെൻറ ലാഭ ഫലം പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരന്നു ടിം. നാലാം പാദത്തിൽ ആപ്പിളിെൻറ ലാഭം എകദേശം 30ശതമാനത്തോളം കുറഞ്ഞതായാണ് സുചന. എന്നാൽ ഇന്ത്യൻ വിപണിയൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ വിൽപ്പന 50 ശതമാനത്തോളം ഉയർന്നു. ആപ്പിളിെൻറ വില കുറഞ്ഞ ഫോണുകൾക്ക് ഇന്ത്യയുൾപ്പടെയുള്ള എഷ്യൻ രാജ്യങ്ങളിൽ ആവശ്യക്കാർ കൂടുതലാണ്. ഇതു മുന്നിൽ കണ്ടാണ്. ജിയോയുമായി ചേർന്ന് പുത്തൻ ഒാഫറുകളുമായി രംഗത്തിറങ്ങാൻ ആപ്പിളിന് പ്രേരിപ്പിക്കുന്നത്. െഎഫോൺ തവണ വ്യവസ്ഥകളിൽ വാങ്ങാനുളള ഒാഫർ ജിയോ വൈകാതെ ഇന്ത്യയിലവതരിപ്പിക്കുമെന്നാണ് സുചന. കൂടാതെ െഎഫോണിനൊപ്പം ഒരു വർഷത്തേക്ക് ജിയോയുടെ എല്ലാ സേവനങ്ങളും സൗജന്യവുമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.