ട്രെയിൻ യാ​​ത്രക്കാർക്കായി ‘ജിയോ റെയിൽ ആപ്​’

ന്യൂഡൽഹി: ജിയോ ഫോൺ ഉ​പയോക്​താക്കൾക്കായി റിലയൻസ്​ ജിയോ റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്ക ുമായി ‘ജിയോ റെയിൽ ആപ്​’ പുറത്തിറക്കുന്നു. ട്രെയിൻ യാത്രക്കായി സീറ്റ്​ റിസർവ് ചെയ്യാനും കാൻസൽ ചെയ്യാനും തത്​കാൽ ബുക്കിങ്ങിനും യാത്രക്കിടെ ഭക്ഷണം ബുക്ക്​ ചെയ്യാനും സഹായിക്കുന്ന ഇൗ ആപ്​ വഴി ​െട്രയിനുകളുടെ സമയം, വൈകിയോടൽ, സീറ്റ്​ ലഭ്യത, പി.എൻ.ആർ വിവരങ്ങൾ എന്നിവ ലഭ്യമാവും. ഡെബിറ്റ്​ കാർഡും ക്രെഡിറ്റ്​ കാർഡും ഉപയോഗിച്ച്​ പണമിടപാട്​ നടത്താൻ കഴിയുന്ന ആപ്​ ജിയോ ആപ്​ സ്​റ്റോർ വഴി ലഭ്യമാണ്​.
Tags:    
News Summary - Jio Rail App Launched for Jio Phone, Allows Users to Book Train Tickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.