നേർത്ത അരികുകൾ, 16:9ന് പകരം 18:9 വൈഡ് സ്ക്രീൻ ഫുൾ വിഷൻ ഡിസ്േപ്ല, ആഘാതങ്ങളെ ചെറുക്കുന്ന 7000 സീരീസ് അലുമിനിയത്തിൽ നിർമിച്ച എച്ച് ബീം ഫ്രെയിം, വിരലടയാളത്തേക്കാൾ എളുപ്പത്തിൽ ഫോൺ തുറക്കാൻ മുഖം തിരിച്ചറിയുന്ന ത്രീഡി ഫേസ് റെക്കഗ്നീഷൻ സംവിധാനം, 69.3 എം.എം കനം, വളഞ്ഞ അരികുകൾ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ് എൽ.ജിയുടെ ക്യൂ പരമ്പരയിൽപെട്ട ആദ്യഫോണായ ക്യൂ 6ന്.
ആമസോൺ ഇന്ത്യ വഴി 14,990 രൂപക്കാണ് വിൽപന. ഒരിക്കൽ അനിഷേധ്യ സ്ഥാനമുണ്ടായിരുന്ന കൊറിയൻ കമ്പനി എൽ.ജി അടിമുടി മാറ്റങ്ങളുമായി ഒരിടവേളക്കുശേഷം തിരിച്ചുവരവിനൊരുങ്ങുകയാണ്.
എൽ.ജിയുടെ സ്ക്വയർ കാമറ സംവിധാനം വഴി നാല് മോഡുകളിൽ ചിത്രമെടുക്കാം. എഡിറ്റോ ക്രോപോ ചെയ്യാതെ സ്ക്വയർ കാമറ വഴി സോഷ്യൽ മീഡിയകളിൽ നേരിട്ട് ചിത്രങ്ങൾ പങ്കിടാനും കഴിയും. ഇരട്ട സിം, ഫോർജി വി.ഒ.എൽ.ടി.ഇ, മൂന്ന് ജി.ബി റാം, രണ്ട് ടി.ബി വരെ കൂട്ടാവുന്ന 32 ജി.ബി ഇേൻറണൽ മെമ്മറി, ഫുൾ എച്ച്.ഡി െറസലൂഷനായ 1920X1080 പിക്സലിന് പകരം 1080X2160 പിക്സൽ െറസലൂഷൻ മിഴിവുള്ള അഞ്ചര ഇഞ്ച് ഡിസ്േപ്ല, ആൻഡ്രോയിഡ് 7.1 നഗറ്റ് ഒ.എസ്, 1.4 ജിഗാഹെർട്സ് എട്ടുകോർ സ്നാപ്ഡ്രാഗൺ 435 പ്രോസസർ, എൽ.ഇ.ഡി ഫ്ലാഷുള്ള 13 മെഗാപിക്സൽ പിൻകാമറ, പൂർണ സെൽഫിക്ക് 100 ഡിഗ്രി വൈഡ് ആംഗിൾ കാഴ്ചയുള്ള അഞ്ച് മെഗാപിക്സൽ മുൻകാമറ, വൈ ഫൈ, ബ്ലൂടൂത്ത് 4.2, എൻ.എഫ്.സി, 3.5 എം.എം ഹെഡ്ഫോൺ ജാക്, യു.എസ്.ബി ഒാൺ ദ ഗോ, 149 ഗ്രാം ഭാരം, 3000 എം.എ.എച്ച് ബാറ്ററി, കറുപ്പ്^പ്ലാറ്റിനം^ഗോൾഡ് നിറങ്ങൾ എന്നിവയാണ് മറ്റ് പ്രത്യേകതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.