ഷവോമിയുടെ ബജറ്റ് സീരീസിലെ ഏറ്റവും മികച്ച കാമറയുള്ള ഫോൺ മി A2വിന് ആമസോണിൽ വൻ വിലക്കുറവ്. 17000 രൂപയോളമുണ് ടായിരുന്ന 4 ജീബി 64 ജീബി മോഡലിന് നിലവിൽ 13999 രൂപയാണ് വിലയിട്ടിരിക്കുന്നത്.
റെക്കോഡ് വിൽപന സ്വന്തമാക്കിയ മി A1 എന്ന ക്യാമറ ബജറ്റ് സ്മാർട്ഫോണിെൻറ പിൻഗാമിയായി അവതരിപ്പിച്ച മി A2 ആമസോണിലൂടെയായിരുന്നു വിൽപന നടത് തിയത്. 6 ജീബി 128 ജീബി മോഡലിന് വെറും 15999 രൂപ മാത്രമാണ് വില.
ആൻഡ്രോയ്ഡ് വൺ പ്ലാറ്റ്ഫോമിൽ സ്റ്റോക് ആൻഡ്രോയ്ഡ് ഇൻറർഫൈസുള്ള മി A2 പെർഫോമൻസിലും പുപ്പുലിയാണ്. ക്വാൽകോം സ്നാപ്ഡ്രാഗെൻറ കരുത്തുറ്റ 660 പ്രൊസസർ അടങ്ങിയ ഫോൺ ഒരിക്കൽപോലും നിങ്ങളെ പ്രകടനത്തിൽ നിരാശപ്പെടുത്തില്ല. സോണി െഎമാക്സ് സെൻസറടങ്ങിയ 12+20 ഇരട്ട പിൻകാമറയും 20 മെഗാ പിക്സൽ മുൻകാമറയുമാണ് മി A2വിെൻറ ഏറ്റവും വലിയ പ്രത്യേകത. പരിധിയില്ലാത്ത ഗൂഗിൾ ഫോേട്ടാ സ്റ്റോറേജും ഷവോമി വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രതീക്ഷയോടെ വിപണിയിൽ എത്തിച്ച മി A1ന് ലഭിച്ച സ്വീകാര്യത പിൻഗാമിയായ മി A2വിന് ലഭിച്ചിരുന്നില്ല. കാമറയിലും ഡിസ്പ്ലേ ക്വാളിറ്റിയിലും സ്ക്രീൻ വലിപ്പത്തിലും മുൻ മോഡലിെന അപേക്ഷിച്ച് വലിയ മാറ്റം വരുത്തിയെങ്കിലും ബാറ്ററിയിൽ വിട്ടുവീഴ്ച വരുത്തിയതും ഹെഡ്ഫോൺ ജാക്ക് ഒഴിവാക്കിയതും കസ്റ്റമേഴ്സിനെ ചൊടിപ്പിച്ചിരുന്നു. എങ്കിലും നിലവിൽ 15000 രൂപയുടെ കീഴെ വാങ്ങാവുന്ന ഏറ്റവും നല്ല കാമറ സ്മാർട്ഫോണായി മാറിയിരിക്കുകയാണ് മി A2.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.