1,299 രൂപയുടെ ഫീച്ചർ ഫോണിൽ യു.പി.ഐ സേവനം; നോകിയ 105, നോകിയ 106 4ജി ലോഞ്ച് ചെയ്തു

സാധാരണ ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവർ ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നുണ്ടാവുക യു.പി.ഐ (യൂനിഫൈഡ് പേയ്‌മെൻറ് ഇൻർഫേസ്) ഉപയോഗിച്ചുള്ള പണമിടപാട് ആയിരിക്കും. സാധനം വാങ്ങിച്ചാൽ പണമടക്കലും പരസ്പരം പണം അയക്കലും സ്വീകരിക്കലുമൊക്കെ യു.പി.ഐ വന്നതിന് ശേഷം വളരെ എളുപ്പമായി. ഗൂഗിൾ പേ, ഫോൺ​പേ, പേടിഎം പോലുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ സ്മാർട്ട്ഫോണുകൾ വേണമെന്നിരിക്കെ കോടിക്കണക്കിന് വരുന്ന ഇന്ത്യയിലെ ഫീച്ചർ ഫോൺ യൂസർമാർക്ക് യു.പി.ഐ സേവനം അപ്രാപ്യമായി തുടർന്നു.



എന്നാലിപ്പോൾ നോകിയ ഫീച്ചർ ഫോണുകളിലേക്കും യു.പി.ഐ സേവനം കൊണ്ടുവന്നിരിക്കുകയാണ്. നോക്കിയ 105 (2023), നോക്കിയ 106 4 ജി എന്നീ മോഡലുകളിൽ ബിൽറ്റ്-ഇൻ യു.പി.ഐ സംവിധാനമടക്കമുള്ള സൗകര്യങ്ങളാണ് എച്ച്.എം.ഡി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൻറർനെറ്റില്ലാതെ 123പേ വഴി യു.പി.ഐ സേവനം നൽകുന്ന ഫോണുകൾ കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്.

2021 ലെ നോക്കിയ 105 4ജിക്ക് സമാനമാണ് പുതിയ നോക്കിയ 105 (2023) മോഡൽ . എന്നാൽ ഇതിൽ LTE കണക്റ്റിവിറ്റിയില്ല. 1.8 ഇഞ്ച് വലിപ്പമുള്ള 120 x 160 പിക്‌സൽ റെസല്യൂഷന്റെ TFT LCD ഡിസ്‍പ്ലേയും IP52 വാട്ടർ റെസിസ്റ്റൻസ് ഉള്ള പോളികാർബണേറ്റ് ബിൽഡുമാണ് പ്രധാന സവിശേഷതകളിലൊന്ന്. നോക്കിയ 105-ൽ 1000 mAh ബാറ്ററിയുണ്ട്. 12 മണിക്കൂർ സംസാര സമയവും 22 ദിവസത്തെ സ്റ്റാൻഡ്ബൈയും ലഭിക്കും. മൈക്രോ USB വഴിയാണ് ചാർജ് ചെയ്യേണ്ടത്.



നോക്കിയ 106 4G-ക്ക് 1.8 ഇഞ്ച് IPS LCD ഡിസപ്ലേയാണ്. LED ടോർച്ച് ലഭിക്കുന്ന ഈ രണ്ട് ഫോണുകളിലും കാമറ നൽകിയിട്ടില്ല. നോക്കിയ 106 മോഡലിന് MP3 ഫയലുകൾ പ്ലേ ചെയ്യാനുള്ള ഓപ്ഷനുണ്ട്. അതുപോലെ ഹെഡ്‌സെറ്റ് പ്ലഗ്ഗിംഗില്ലാതെ തന്നെ വയർലെസ് എഫ്.എം റേഡിയോ ഇരുഫോണുകളിലും ലഭ്യമാണ്. നോക്കിയ 106 4G യിൽ 1,450mAh ബാറ്ററിയാണുണ്ടാകുക. നോക്കിയ 105-ന് 1,299 രൂപയാണ് വില. നോക്കിയ 106 4G-ക്ക് 2,199 രൂപയാണ് വില. മോഡലുകൾ വിപണിയിൽ ലഭ്യമാണ്.

Tags:    
News Summary - Nokia 105 , Nokia 106 4G With Inbuilt 123PAY Launched in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.