ഒരുതരത്തിലും പരിഷ്കരിക്കാത്ത ശുദ്ധമായ ആൻഡ്രോയിഡ് അനുഭവം ഇൗ നോക്കിയ ഫോൺ നൽകും. ഗൂഗിൾ സൃഷ്ടിച്ചപോലുള്ള സോഫ്റ്റ്വെയർ നൽകാനുള്ള ആൻഡ്രോയിഡ് വൺ പദ്ധതിയുടെ ഭാഗമായി ഇറക്കിയ ‘നോക്കിയ 3.1’ ആണ് ഇൗ ഇടത്തരം സ്മാർട്ട്ഫോൺ. ഷവോമിയുടെ എ വൺ ആണ് ഇൗ പദ്ധതിയിലെ ജനപ്രിയ ഫോൺ. നോക്കിയ ഫോണിെൻറ ഉടമകളായ എച്ച്.എം.ഡി ഗ്ലോബൽ മേയിൽ റഷ്യയിൽ ഇറക്കിയ ഫോൺ ഇപ്പോഴാണ് ഇന്ത്യൻ കൈകളിലെത്തിക്കുന്നത്.
റഷ്യയിൽ നോക്കിയ 3.1നുപുറെമ നോക്കിയ 2.1, നോക്കിയ 5.1 എന്നിവ കൂടി അവതരിപ്പിച്ചിരുന്നു. രണ്ട് ജി.ബി റാം, 16 ജി.ബി ഇേൻറണൽ മെമ്മറി പതിപ്പിെൻറ വില 10,499 രൂപയാണ്. ആൻഡ്രോയിഡ് 8.0 ഒാറി യോ ഒ.എസ്, 5.2 ഇഞ്ച് 720x1440 പിക്സൽ എച്ച്.ഡി പ്ലസ് ഡിസ്പ്ലേ, 18:9 അനുപാതത്തിലുള്ള സ്ക്രീന്‍ സംരക്ഷണത്തിന് ഗൊറില്ല ഗ്ലാസുണ്ട്.
1.5 ജിഗാെഹർട്സ് എട്ടുകോർ മീഡിയടെക് പ്രോസസർ, രണ്ട് ജി.ബി/മൂന്ന് ജി.ബി റാം, 16 ജി.ബി/ 32 ജി.ബി ഇേൻറണൽ മെമ്മറി, 128 ജി.ബി വരെ കൂട്ടാവുന്ന മെമ്മറി, എൽ.ഇ.ഡി ഫ്ലാഷുള്ള 13 മെഗാപിക്സൽ പിൻകാമറ, എട്ട് മെഗാപിക്സൽ മുൻകാമറ, 2,990 എം.എ.എച്ച് ബാറ്ററി, ഫോർജി എൽ.ടി.ഇ, ബ്ലൂടുത്ത് 5.0, എ.ജി.പി.എസ്, 138.3 ഗ്രാം ഭാരം എന്നിവയാണ് പ്രത്യേകതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.