വൻ വിജയമായ റെഡ്മി 5, റെഡ്മി 5എ ശ്രേണിയുടെ ഏറ്റവും പുതിയ വകഭേദം റെഡ്മി 6 ചൈനയിൽ അവതരിപ്പിച്ച് ഷവോമി. കഴിഞ്ഞ മാർച്ചിലായിരുന്നു റെഡ്മി 5 ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഷവോമിയുടെ 10,000ത്തിൽ താഴെ വില വരുന്ന ബജറ്റ് ശ്രേണിയിൽ ഏറ്റവും വിൽക്കപ്പെടുന്ന മോഡലാണ് റെഡ്മി 5ഉം 5എയും.
ചൈനയിൽ 799 യുവാൻ വില വരുന്ന റെഡ്മി 6െൻറ ബേസ് മോഡലിന് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില 8,500 ആണ്. 6എക്ക് കുറച്ചു കൂടി വിലകുറവാണ്. ചൈനയിൽ 599 യുവാനും ഇന്ത്യയിൽ 6000 രൂപയുമായിരിക്കും 6എ യുടെ ബേസ് മോഡലിെൻറ വില.
റെഡ്മി 6
18:9 ആസ്പക്റ്റ് റേഷ്യോയോടുകൂടിയ 1440*720 പിക്സൽ വ്യക്തതയുള്ള 5.45 ഇഞ്ച് ഫുൾ എച്ച് ഡി ഡിസ്പ്ലേയാണ് റെഡ്മി 6ന്. മുൻ മോഡലുകൾക്ക് കരുത്ത് പകർന്ന ക്വാൽകോം സ്നാപ് ഡ്രാഗൺ പ്രൊസസറുകൾക്ക് പകരം മീഡിയ ടെക് ഹീലിയോ പി22 പ്രൊസസറാണ് നൽകിയിരിക്കുന്നത്. ഹീലിയോ പി60യിലുള്ളത് പോലെ എ.െഎ സാധ്യതകൾ ഉപേയാഗപ്പെടുത്തുന്ന പ്രൊസസറാണ് പി22. മുൻ മോഡലായ റെഡ്മി 5നേക്കാൾ 48 ശതമാനം അധികം മികച്ച പെർഫോമറായിരിക്കും ആറാമനെന്ന് കമ്പനി ഉറപ്പ് നൽകുന്നു. ഇന്ത്യയിൽ ഇൗ വകഭേദം സ്നാപ് ഡ്രാഗൺ 625 പ്രൊസസറിൽ ലോഞ്ച് ചെയ്യാനാണ് സാധ്യതയെന്നും പറയപ്പെടുന്നു.
12+5 മെഗാപിക്സൽ ഇരട്ട പിൻകാമറയാണ് റെഡ്മി 6ൽ. അഞ്ച് മെഗാ പിക്സൽ എ.െഎ അടങ്ങിയ മുൻകാമറ മികച്ച സെൽഫി റിസൾട്ട് നൽകുമത്രേ. എം.െഎ.യു.െഎ 10 അടങ്ങിയ ആൻഡ്രോയ്ഡ് 8.1 ഒാറിയോ ആണ് ഒാപറേറ്റിങ് സിസ്റ്റം. ഫിംഗർപ്രിൻറ് സെൻസറും ഫേസ് അൺലോക്കും നൽകിയിട്ടുണ്ട്.
3/32 ജീബി മോഡലിന് 8,000 രൂപയാണ് പ്രതീക്ഷിക്കുന്ന വില. 4/64 ജീബി മോഡലിന് 11,000 രൂപയാവാനും സാധ്യതയുണ്ട്.
റെഡ്മി 6എ
ബജറ്റ് മോഡലായ റെഡ്മി 6എക്കും 18:9 ആസ്പക്റ്റ് റേഷ്യോയോടു കൂടിയ 5.45 ഇഞ്ച് ഫുൾ എച്ച് ഡി ഡിസ്പ്ലേയാണ്. റെഡ്മി 5എയിെല സ്നാപ് ഡ്രാഗൺ 425 പ്രൊസസറിനെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെക്കുന്ന മീഡിയ ടെക് പി22 പ്രൊസസർ ആണ് റെഡ്മി 6എക്ക്.
13 മെഗാപിക്സൽ ഒറ്റ പിൻകാമറയും അഞ്ച് മെഗാപിക്സൽ മുൻകാമറയും നൽകിയിട്ടുണ്ട്. രണ്ട് ജിബി റാം 16 ജീബി സ്റ്റോറേജുമുള്ള ഒറ്റ വാരിയൻറിൽ മാത്രമേ 6എ ലഭിക്കുകയുള്ളൂ. ജൂൺ 15 മുതൽ ഷവോമി റെഡ്മി ഫോണുകൾ ചൈനീസ് വിപണിയിൽ എത്തിക്കും. 3000 എം.എ.എച്ച് ബാറ്ററിയാണ് റെഡ്മി 6എക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.