പ്രശസ്ത സ്മാർട് ഫോൺ നിർമാതാക്കളായ വൺ പ്ലസിെൻറ ഏറ്റവും പുതിയ മോഡലായ വൺ പ്ലസ് 5 ടിയുടെ ലാവ റെഡ് വേരിയൻറ് ഇന്ന് മുതൽ ഇന്ത്യൻ വിപണിയിൽ വാങ്ങാം. ഇന്ന് 12 മണിമുതൽ ആമസോണിലൂടെയും വൺ പ്ലസ് സ്റ്റോറിലൂടെയുമാണ് വിൽപന. ബംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ക്രോമ സ്റ്റോറുകളിലും ഫോൺ ലഭ്യമാണ്. വില 37,999 രൂപയാണ്.
മിഡ്നൈറ്റ് ബ്ലാക്, സ്റ്റാർ വാർസ് എന്നീ നിറങ്ങളിലുള്ള മോഡലുകളാണ് വൺ പ്ലസിെൻറതായി മുമ്പ് ഇറങ്ങിയിരുന്നത്. സ്റ്റാർ വാർസ് മോഡലിന് ലഭിച്ച വലിയ സ്വീകാര്യതയാണ് ലാവ റെഡ് പരീക്ഷണത്തിലേക്ക് വൺ പ്ലസിനെ നയിച്ചത്. പുതിയ കളർ വേരിയൻറിന് ടെക്സ്ചർ നിലനിർത്താനായി ഡബിൾ ബ്ലാസ്റ്റിങ്ങും എ.എഫ് കോട്ടിങ്ങും നൽകിയിട്ടുണ്ട്. പ്രത്യേക വാൾേപപ്പറും 5ടിയെ മനോഹരമാക്കുന്നു.
വൺ പ്ലസിെൻറ 8 ജി.ബി വാരിയൻറിലുള്ള മറ്റ് 5 ടികളുടെ അതേ വിലയാണ് ലാവ റെഡ് വേരിയൻറിനും. 8 ജി.ബി റാമും 128 ജി.ബി ഇേൻറണലുമുള്ള ഒറ്റ മോഡൽ മാത്രമേ ചുവന്ന കളറിൽ ലഭിക്കുകയുള്ളൂ. കഴിഞ്ഞ വർഷം നവംബറിലാണ് വൺ പ്ലസ് അവരുടെ ഹിറ്റായ ‘ടി’ വേരിയൻറിലേക്ക് വൺ പ്ലസ് 5 നെ കൂടി ചേർത്തത്. നേരത്തെ ‘3 ടി’ വൻ വിജയമായിരുന്നു. പ്രമുഖ സ്മാർട് ഫോൺ റാങ്കിങ്ങുകളിലെല്ലാം ഇപ്പോൾ മുൻ നിരയിലാണ് 5 ടി.
മറ്റ് കമ്പനികൾ അവരുടെ 60,000 രൂപക്ക് മുകളിൽ വില വരുന്ന ഫ്ലാഗ്ഷിപ്പുകളിൽ ഉൾപെടുത്തുന്ന നൂതന സംവിധാനങ്ങൾ, വൺ പ്ലസ്, 40,000 രൂപയിൽ താഴെ മാത്രം വരുന്ന അവരുടെ മോഡലുകളിൽ ഉൾപെടുത്തുകയും വൻ ജനപ്രീതി കൈവരിക്കുകയുമായിരുന്നു.
5ടിയുടെ വിശേഷങ്ങൾ
6.01 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് ഫുൾ ഒപ്ടിക് അമോഎൽ.ഇ.ഡി ഡിസ്പ്ലേ, 18.5.9 ആസ്പക്ട് റേഷ്യോയുള്ള സ്ക്രീൻ അഴകുള്ളതാണ്. സ്നാപ്ഡ്രാഗൺ 835 പ്രൊസസറാണ് കരുത്ത് പകരുന്നത്. 6,8 ജി.ബി റാമുകളുള്ള മോഡലുകളുണ്ട്. 128 ജി.ബിയാണ് ഇേൻറണൽ മെമ്മറി.
16 മെഗാ പിക്സൽ 20 മെഗാ പിക്സൽ സെൻസറുകളുള്ള ഡ്വുവൽ കാമറ മികച്ച ചിത്രങ്ങൾ നൽകുന്നത്. 3300 എം.എ.എച്ച് ബാറ്ററി തുടർച്ചയായ ഉപയോഗത്തിലും ഒരു ദിവസം നില നിൽകും. ഫെയിസ് അൺലോക്കിങും ഫാസ്റ്റ് ചാർജിങ്ങുമാണ് മറ്റ് സവിശേഷതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.