മുൻനിര ഫോണുകൾക്കൊപ്പമോ അതിലേറെയോ സവിശേഷതകളും പകുതി വിലയും. ഇതാണ് വൺപ്ലസിെൻറ വിജയതന്ത്രം. അതുകൊണ്ടെന്താ, ആപ്പിളിനും സാംസങ്ങിനും പിടികൊടുക്കാത്തവരെ കൈയിലെടുക്കാൻ ഇൗ ചൈനീസ് കമ്പനിക്കായി. വൺപ്ലസ് ആറാമനുമായി വീണ്ടും അതേ തന്ത്രം പൊടിതട്ടിയെടുക്കുകയാണ് കമ്പനി. പോറലും പൊട്ടലുമില്ലാത്ത കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം, അതിവേഗത്തിൽ ആപ്പുകൾ തുറക്കുന്ന യു.എഫ്.എസ് 2.1 ഇേൻറണൽ മെമ്മറി, ഏറ്റവും പുതിയ 2.8 ജിഗാഹെർട്സ് എട്ടുകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 845 പ്രോസസർ, അരിക് കുറഞ്ഞ ഡിസ്പ്ലേ എന്നിവയാണ് പറയത്തക്ക പ്രത്യേകതകൾ. മുൻ കാമറക്കൊപ്പമുള്ള ഫേസ് അൺലോക്ക് സെൻസർ വഴി ഫോൺ തുറക്കാൻ 0.4 െസക്കൻഡിൽ താഴെ മതി. നനയാത്ത രൂപകൽപനയാണ്.
ഇരട്ട നാനോ സിം, ആൻഡ്രോയിഡ് 8.1 ഒാറിയോ അധിഷ്ഠിത ഒാക്സിജൻ ഒ.എസ് 5.1, 1080x2280 പിക്സൽ ഫുൾ എച്ച്.ഡി പ്ലസ് 6.28 ഇഞ്ച് ഫുൾ ഒപ്റ്റിക് അമോലെഡ് ഡിസ്പ്ലേ, 19:9 അനുപാതത്തിലുള്ള സ്ക്രീൻ, ആറ് അല്ലെങ്കിൽ എട്ട് ജി.ബി റാം, അഡ്രീനോ 630 ഗ്രാഫിക്സ്, ഇരട്ട എൽ.ഇ.ഡി ഫ്ലാഷ് മൊഡ്യൂളുള്ള 16 മെഗാപിക്സലിെൻറയും 20 മെഗാപിക്സലിെൻറയും രണ്ട് കാമറകൾ പിന്നിൽ, തനിയെ സെറ്റിങ്സ് ക്രമീകരിക്കുന്ന എച്ച്.ഡി.ആറും f/1.7 അപർച്ചറുമുള്ള സോണി സെൻസറാണ് പിന്നിൽ, f/2.0 അപർച്ചറും ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനും പോർട്രെയിറ്റ് മോഡുമുള്ള 16 മെഗാപിക്സൽ സോണി മുൻ കാമറ, 0.2 സെക്കൻഡിൽ തുറക്കുന്ന വിരലടയാള സെൻസർ പിന്നിൽ, വർധിപ്പിക്കാനാവാത്ത 64 ജി.ബി^128 ജി.ബി^256 ജി.ബി ഇേൻറണൽ മെമ്മറി പതിപ്പുകൾ, ഫോർജി വി.ഒ.എൽ.ടി.ഇ, ഇരട്ട ബാൻഡ് വൈഫൈ ബ്ലൂടൂത്ത് 5.0, എൻ.എഫ്.സി, എ^ജി.പി.എസ്, യു.എസ്.ബി ൈടപ് സി പോർട്ട്, 3.5 എം.എം ഹെഡ്ഫോൺ ജാക്, അതിവേഗ ചാർജിങ്ങുള്ള 3300 എം.എ.എച്ച് ബാറ്ററി, 177 ഗ്രാം ഭാരം എന്നിവയാണ് മറ്റു സവിശേഷതകൾ.
ആമസോൺ ഇന്ത്യ, വൺപ്ലസ് സ്റ്റോർ എന്നീ ഒാൺൈലൻ കടകൾക്കൊപ്പം സാദാ കടകളിലും മേയ് 21 മുതൽ ലഭിക്കും. മിഡ്നൈറ്റ് ബ്ലാക്, മിറർ ബ്ലാക്, സിൽക് വൈറ്റ് നിറങ്ങളിലാണ് ലഭ്യം. ആറ് ജി.ബി റാം ^ 64 ജി.ബി മെമ്മറി പതിപ്പിന് 34,999 രൂപയും എട്ട് ജി.ബി റാം ^ 128 ജി.ബിക്ക് 39,999 രൂപയും എട്ട് ജി.ബി റാം^ 256 ജി.ബി മെമ്മറി പതിപ്പിന് 44,999 രൂപയുമാണ് ഇന്ത്യയിൽ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.