20 മെഗാപിക്സൽ മുൻകാമറയും ഇരട്ട പിൻകാമറകളുമായി ഒപ്പോ ആർ 11 എസ്, ഒപ്പോ ആർ 11 എസ് പ്ലസ് സ്മാർട്ട്ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചു. മുൻകാമറയിൽ കൃത്രിമബുദ്ധി ഇണക്കിയതിനാൽ മിഴിവേറിയ സെൽഫികൾ എടുക്കാം. അതിവേഗ ചാർജിങ് ശേഷിയുമുണ്ട്. കറുപ്പ്, ഗോൾഡ് നിറത്തിലുള്ള ആർ 11 എസിന് ചൈനയിൽ ഏകദേശം 30,000 രൂപയും ചുവപ്പിന് 31,300 രൂപയുമാണ് വില. നവംബർ 10 മുതൽ വാങ്ങാം. ആർ 11 എസ് പ്ലസിന് 36,000 രൂപയാണ് വില. നവംബർ 24ന് വിൽപന തുടങ്ങും.
ആർ 11 എസിൽ ഇരട്ട എൽ.ഇ.ഡി ഫ്ലാഷുള്ള 16 മെഗാപിക്സൽ^20 മെഗാപിക്സൽ പിൻകാമറ, 1080x2160 പിക്സൽ റസലൂഷനുള്ള 6.01 ഇഞ്ച് ഡിസ്പ്ലേ, 18:9 കാഴ്ചാ അനുപാതം, നാല് ജി.ബി റാം, 3205 എം.എ.എച്ച് ബാറ്ററി, 1.8 ജിഗാഹെർട്സ് എട്ടുകോർ പ്രോസസർ, 256 ജി.ബി ആക്കാവുന്ന 64 ജി.ബി ഇേൻറണൽ മെമ്മറി, ആൻഡ്രോയിഡ് 7.0 നഗറ്റ് അടിസ്ഥാനമായ കളർ ഒ.എസ് 3.2, ഹൈബ്രിഡ് സിം സ്ലോട്ട്, പിന്നിൽ വിരലടയാള സ്കാനർ എന്നിവയാണ് വിശേഷങ്ങൾ.
ആർ 11 എസ് പ്ലസിൽ ഇരട്ട എൽ.ഇ.ഡി ഫ്ലാഷുള്ള 16 മെഗാപിക്സൽ^20 മെഗാപിക്സൽ പിൻകാമറ, 1080x2160 റസലൂഷനുള്ള 6.43 ഇഞ്ച് ഡിസ്പ്ലേ, 18:9 കാഴ്ചാ അനുപാതം, ആറ് ജി.ബി റാം, 4,000 എം.എ.എച്ച് ബാറ്ററി, 1.8 ജിഗാഹെർട്സ് എട്ടുകോർ പ്രോസസർ, 256 ജി.ബി ആക്കാവുന്ന 64 ജി.ബി ഇേൻറണൽ മെമ്മറി, 7.0 നഗറ്റ് അടിസ്ഥാനമായ കളർ ഒ.എസ് 3.2, ഹൈബ്രിഡ് സിം സ്ലോട്ട്, വിരലടയാള സ്കാനർ എന്നിവയാണ് വിശേഷങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.