ഗൂഗ്ൾ പിക്സൽ 4എയുടെ വൻ വിജയത്തിന് പിന്നാലെ, ആൻഡ്രോയ്ഡ് ലോകത്തുള്ളവർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സ്മാർട്ട്ഫോണാണ് പിക്സൽ 5എ. വലിയ ഫോണുകൾ വിപണി കീഴടക്കുന്ന കാലത്ത് ആറിഞ്ചിലും താഴെ മാത്രം ഡിസ്പ്ലേ വലിപ്പവുമായി എത്തി, ആ കാരണം കൊണ്ട് മാത്രം വലിയ വിൽപ്പന നേടിയ ഫോണാണ് പിക്സൽ 4എ എന്ന് വേണമെങ്കിൽ പറയാം.
വില 30000 രൂപയ്ക്കടുത്താണെങ്കിലും ഇപ്പോൾ മാർക്കറ്റിൽ 15000 രൂപയ്ക്ക് ലഭിക്കുന്ന ഫോണുകളിൽ ലഭ്യമായിട്ടുള്ള പ്രൊസസറായ സ്നാപ്ഡ്രാഗൺ 730 ജിയാണ് പിക്സൽ 4എക്ക് കരുത്ത് പകരുന്നത്. എന്നാൽ, ആളുകൾ അതൊന്നും കാര്യമാക്കാതെ ഫോൺ വാങ്ങിക്കൂട്ടിയതിന് പിന്നിൽ കാരണങ്ങൾ പലതാണ്. അതിലൊന്ന് പിക്സൽ ഫോണുകൾക്ക് മാത്രമായി ഗൂഗ്ൾ നൽകുന്ന സൂപ്പർ ക്ലീൻ യൂസർ ഇൻറർഫേസാണ്. മറ്റൊന്ന് ഏത് വമ്പൻ ബ്രാൻഡുകളെയും വെല്ലുവിളിക്കുന്ന കാമറ പ്രകടനം. ഒറ്റ കാമറയുമായി എത്തിയ പിക്സൽ 4എ നിലവിൽ 40000 രൂപയ്ക്ക് താഴെയുള്ള പല സ്മാർട്ട്ഫോണുകളിലെയും കാമറയുടെ കാര്യത്തിൽ കടത്തിവെട്ടാൻ പോന്നതാണ്. ഫോണിെൻറ ഡിസൈനും വലിപ്പവുമാണ് മൂന്നാമത്തെ കാരണം.
ഇൗ വർഷം ഗൂഗ്ൾ, അവരുടെ മിഡ്റേഞ്ച് കാറ്റഗറിയിലേക്ക് പിക്സൽ 5എ എന്ന മോഡലായിരിക്കും ലോഞ്ച് ചെയ്യുക. പിക്സൽ 5എയുടെ സവിശേഷതകൾ പലതും ഇപ്പോൾ പുറത്തായിട്ടുണ്ട്. ഒാൺലീക്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 4എയിൽ പറയപ്പെട്ട ചില പോരായ്മകൾ പരിഹരിച്ചുകൊണ്ടാണ് പിക്സൽ 5എ, എന്ന മോഡൽ ഗൂഗ്ൾ ലോഞ്ച് ചെയ്യുന്നത്.
4എ പോലെ തന്നെ മികച്ച ക്വാളിറ്റിയുള്ള പ്ലാസ്റ്റിക് മെറ്റീരിയൽ ഉപയോഗിച്ചുള്ള നിർമിതിയായിരിക്കും 5എക്കും. പ്രധാനമായും വില കുറക്കാനാണ് ഗൂഗ്ൾ പിക്സൽ സീരീസിലെ മിഡ്റേഞ്ചുകളിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത്. ഇത് ഒരു പോരായ്മയായി തോന്നാമെങ്കിലും ഫോണിെൻറ ഇൻ-ഹാൻഡ് ഫീൽ അനുഭവിച്ചവർ പറയുന്നത് അതൊരു ഗുണമാണെന്നാണ്. പിറകിൽ ഇരട്ട കാമറകളായിരിക്കും ഉണ്ടാവുക. 4എയിൽ ഇല്ലാതിരുന്ന അൾട്രാവൈഡ് സെൻസർ 5എയിൽ നൽകിയേക്കും. ഫിംഗർപ്രിൻറ് സ്കാനർ പതിവുപോലെ പിറകിലായിരിക്കും.
പഞ്ച് ഹോൾ ഡിസ്പ്ലേയുള്ള ഫോണിൽ സ്റ്റീരിയോ സ്പീക്കർ സംവിധാനം, 3.5 എംഎം ഒാഡിയോ ജാക്ക് എന്നിവ ഇത്തവണയും നൽകിയിട്ടുണ്ട്. 4എയേക്കാൾ നേർത്ത ബെസലുകളും ചെറിയ പഞ്ച്ഹോളുമായി എത്തുന്ന ഫോണിന് 6.2 ഇഞ്ച് ഡിസ്പ്ലേ വലിപ്പമായിരിക്കും ഉണ്ടാവുക. ഫുൾ എച്ച്.ഡി ഒാലെഡ് ഡിസ്പ്ലേയ്ക്ക് 90Hz ഹൈ റിഫ്രഷ് റേറ്റിെൻറ പിന്തുണയുമുണ്ട്.
ഫോണിന് കരുത്ത് പകരുന്നത് സ്നാപ്ഡ്രാഗണിെൻറ മിഡ്റേഞ്ച് 5ജി ചിപ്സെറ്റായ 765G ആയിരിക്കും. 12.2 മെഗാപിക്സലുള്ള പ്രൈമറി സെൻസറും 16-മെഗാപിക്സലുള്ള ഒരു അൾട്രാവൈഡ് സെൻറുമാണ് പിൻ കാമറ വിശേഷങ്ങൾ. 3840mAh ഉള്ള ബാറ്ററിയും ഫാസ്റ്റ് ചാർജിങ് പിന്തുണയും 5എക്കുണ്ടായിരിക്കും.
പിക്സൽ 5എ ആഗസ്ത് മാസം ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 32,000 രൂപമുതലായിരിക്കും ഫോണിന് വിലയെന്നും ടെക് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.