നീണ്ട പേരുള്ള പുതിയൊരു അവതാരത്തെ ചൈനയിൽ അവതരിപ്പിച്ചിരിക്കുകയാണ് റിയൽമി. 'റിയൽമി ജിടി 2 മാസ്റ്റർ എക്സ്‍പ്ലോറർ എഡിഷൻ' എന്ന പേരിൽ ലോഞ്ച് ചെയ്ത ഫോണിന്റെ സവിശേഷതകൾ ഗംഭീരമാണ്. ഏറ്റവും കരുത്തുറ്റ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8+ ജെൻ 1 പ്രൊസസറാണ് എടുത്തുപറയേണ്ടുന്ന പ്രധാന ഫീച്ചർ. കൂടാതെ ഗെയിമിങ്ങിനും കാമറക്കും കാര്യമായ പ്രധാന്യം കൊടുത്തതും യുവാക്കളെ ഏറെ ആകർഷിക്കാനിടയുണ്ട്.
കണ്ണഞ്ചിപ്പിക്കുന്ന ഡിസൈൻ
റിയൽമി ജിടി 2 മാസ്റ്റർ എഡിഷൻ ജിടി നിയോ 3 എന്ന മോഡലിൽ നിന്ന് അൽപ്പം ഡിസൈൻ ഐഡിയകൾ കടമെടുത്തിട്ടുണ്ട്. അതിൽ ഫ്ലാറ്റ് അരികുകൾ, ചതുരാകൃതിയിലുള്ള ക്യാമറ ഹമ്പിൽ സ്ഥാപിച്ചിരിക്കുന്ന പിൻ ക്യാമറകൾ, ഒരു പഞ്ച്-ഹോൾ സ്‌ക്രീൻ എന്നിവ ഉൾപ്പെടുന്നു.
ഐസ്‌ലാൻഡ്, കാംഗ്യാൻ, വൈൽഡർനെസ് എന്നീ നിറങ്ങളിലാണ് ഫോൺ വരുന്നത്. പക്ഷേ, വൈൽഡർനെസ് കളർ ഓപ്ഷൻ പ്രത്യേകമായി വേറിട്ടുനിൽക്കുന്നുണ്ട്. അതിന് ഹാർഡ് കെയ്‌സ് ലെജൻഡറി ഡിസൈനും "ഏവിയേഷൻ-ഗ്രേഡ്" അലുമിനിയം മിഡിൽ ഫ്രെയിമും ഉണ്ട്.
അടിപൊളി ഡിസ്‍പ്ലേ
മുൻവശത്തെ കുറിച്ച് പറയുകയാണെങ്കിൽ 6.7 ഇഞ്ച് ഫുൾ HD+ AMOLED ഡിസ്‌പ്ലേയാണ് ഫോണിൽ, 120Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാംപ്ലിംഗ് നിരക്ക്, 1000Hz വരെ ഇൻസ്റ്റന്റേനിയസ് സാംപ്ലിംഗ് നിരക്ക് എന്നിവയുടെ പിന്തുണയുമുണ്ട്. കൂടാതെ ഡിസ്‍പ്ലേ HDR10+, 100% DCI-P3 കളർ ഗാമറ്റ്, 1.07 ബില്യൺ നിറങ്ങൾ എന്നിവയും പിന്തുണക്കുന്നു. ഏതൊരു ഫ്ലാഗ്ഷിപ്പ് ഫോണിനെയും വെല്ലുന്ന തരത്തിലുള്ള ഡിസ്‍പ്ലേയാണ് എന്ന് ചുരുക്കിപ്പറയാം.
അസാധ്യ ഗെയിമിങ് അനുഭവം
സ്നാപ്ഡ്രാഗൺ 8+ ജെൻ 1 പ്രൊസസറിനൊപ്പം 12ജിബി വരെയുള്ള LPDDR5X റാമും 256ജിബി യു.എഫ്.എസ് 3.1 സ്റ്റോറേജും കൂടെ ചേരുന്നതോടെ ഫോൺ മികച്ച പ്രകടനമാകും കാഴ്ചവെക്കുക.
അഡ്രിനോ ജിപിയുവിനൊപ്പം, ഉയർന്ന ഫ്രെയിം റേറ്റ്, ഉയർന്ന ഇമേജ് നിലവാരം, കുറഞ്ഞ ലേറ്റൻസി, കുറഞ്ഞ പവർ ഉപഭോഗം എന്നിവ ഉൾപ്പെടുന്ന മെച്ചപ്പെട്ട ഗെയിമിങ് അനുഭവത്തിനായി പിക്സൽ വർക്ക്സുമായി സഹകരിച്ച് നിർമ്മിച്ച ഒരു സമർപ്പിത X7 ഗ്രാഫിക്സ് ചിപ്പ് റിയൽമി ഫോണിൽ സംയോജിപ്പിച്ചിരിക്കുന്നു. അപ്പോൾ ബി.ജി.എം.ഐ ഉൾപ്പെടെയുള്ള വലിയ സൈസുള്ള ഉയർന്ന നിലവാരമുള്ള ഗെയിമുകൾ കളിക്കാൻ ഫോണിന് പൂർണ്ണ പ്രാപ്തിയുണ്ടെന്ന് സാരം. GT മോഡ് 3.0, പ്രഷർ സെൻസിറ്റീവ് ഷോൾഡർ കീകൾ എന്നിവ മറ്റ് ഗെയിമിംഗ് കേന്ദ്രീകൃത സവിശേഷതകളിൽ ഉൾപ്പെടുന്നു.
സോണിയുടെ മിഴിവുള്ള കാമറ സെൻസറുകൾ
സോണിയുടെ IMX766 എന്ന മികച്ച കാമറ സെൻസറാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. 50 എം.പിയുടേതാണ് പ്രധാന കാമറ, അതിന് ഒപ്റ്റിക്കൽ ഇമേജ് സ്റ്റബ്ലൈസേഷൻ പിന്തുണയുമുണ്ട്. 50 എം.പിയുടെ അൾട്രാവൈഡ് ലെൻസും 40x മൈക്രോസ്കോപ് ലെൻസും കാമറ അനുഭവം വേറെ ലെവലാക്കും. 16 എം.പിയുടേതാണ് സെൽഫി ഷൂട്ടർ.
സ്ട്രീറ്റ് ഷൂട്ടിംഗ് 2.0, മൈക്രോസ്കോപ്പ് 2.0, സ്കിൻ ഡിറ്റക്ഷൻ, നൈറ്റ് മോഡ്, പോർട്രെയിറ്റ് മോഡ്, AI ബ്യൂട്ടി, ടിൽറ്റ്-ഷിഫ്റ്റ് മോഡ്, സ്റ്റാറി സ്കൈ മോഡ് എന്നിവയും അതിലേറെയും ഫീച്ചറുകൾ കാമറാ വിഭാഗത്തിൽ ലഭ്യമാണ്.
Realme GT 2 മാസ്റ്റർ എക്സ്പ്ലോറർ പതിപ്പിന് ഇന്ധനം ലഭിക്കുന്നത് 5,000mAh ബാറ്ററിയിൽ നിന്നാണ്. ഇത് 25 മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയുന്ന 100W ഫാസ്റ്റ് ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള Realme UI 3.0-യിൽ ആണ് ഇത് പ്രവർത്തിപ്പിക്കുന്നത്.
ഡോൾബി അറ്റ്‌മോസുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, 360-ഡിഗ്രി ഓമ്‌നിഡയറക്ഷണൽ സെൻസിംഗ് എൻഎഫ്‌സി, എക്‌സ്-ആക്സിസ് ലീനിയർ മോട്ടോർ, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്‌കാനർ, ഫുൾ സ്പീഡ് മാട്രിക്സ് ആന്റിന സിസ്റ്റം 2.0, ഇന്റലിജന്റ് സിഗ്നൽ സ്വിച്ചിംഗ് എഞ്ചിൻ എന്നിവയും മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു.
ചൈനയിൽ ലോഞ്ച് ചെയ്ത ഫോണിന് നിലവിൽ അവിടെ ഇട്ടിരിക്കുന്ന വില ഇങ്ങനെയാണ്. -
8GB+128GB മോഡലിന് CNY 3,499 (~ 41,400 രൂപ), 8GB+256GB മോഡലിന് CNY 3,799 (~ 44,900 രൂപ), 12GB+256GB വേരിയന്റിന് CNY 3,999 (~ Rs47,300).
ഫോണിന്റെ ഫീച്ചറുകൾ വെച്ച് നോക്കിയാലും 45,000-ത്തിന് താഴെയുള്ള മറ്റ് ഫോണുകളുമായി താരതമ്യം ചെയ്താലും റിയൽമി ജിടി 2 മാസ്റ്റർ എക്സ്‍പ്ലോറർ എഡിഷൻ ഏറ്റവും മികച്ചൊരു ഓപ്ഷനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.