റെഡ്മി നോട്ട് 10 സീരീസിലേക്ക് പുതിയ മോഡലുമായി ഷവോമി. 5ജി പിന്തുണയുള്ള റെഡ്മി നോട്ട് 10 പ്രോ അവതരിപ്പിച്ചിരിക്കുന്നത് ചൈനയിലാണ്. ഇന്ത്യയിൽ മാസങ്ങൾക്ക് മുമ്പ് ലോഞ്ച് ചെയ്ത നോട്ട് 10 പ്രോയുമായി വലിയ വെത്യാസമുണ്ട് 5ജി വകഭേദത്തിന്. പ്രധാന മാറ്റം പ്രൊസസറിൽ തന്നെയാണ്. മീഡിയ ടെകിെൻറ ഏറ്റവും പുതിയ 5ജി പ്രൊസസറായ ഡൈമൻസിറ്റി 1100 കരുത്ത് പകരുന്ന നോട്ട് 10 പ്രോ 5ജിയുടെ മറ്റ് വിശേഷങ്ങളറിയാം.
6.6 ഇഞ്ചുള്ള ഫുൾ എച്ച്ഡി പ്ലസ് എൽ.സി.ഡി ഡിസ്പ്ലേ, 2,400x1,080 പിക്സൽ റെസൊല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിങ് റേറ്റ്, 450 നിറ്റ്സ് ബ്രൈറ്റ്നസ്, ഡി.സി.െഎ പി3 കളർ ഗാമത്, ഏറ്റവും പുതിയ കോർണിങ് ഗൊറില്ല ഗ്ലാസ് വിക്റ്റസിെൻറ സുരക്ഷ എന്നിവയാണ് നോട്ട് 10 പ്രോ 5ജിയുടെ ഡിസ്പ്ലേ സവിശേഷതകൾ, നോട്ട് 10 സീരീസിലുള്ള അമോലെഡ് ഡിസ്പ്ലേ 5ജി വകഭേദത്തിന് നൽകിയില്ലെങ്കിലും മറ്റ് ഡിസ്പ്ലേ ഫീച്ചുറകളാൽ റെഡ്മി ഫോണിനെ സമ്പന്നമാക്കിയിട്ടുണ്ട്.
എട്ട് ജിബി വരെ റാമും 256 ജിബി വരെ ഇൻ-ബിൽറ്റ് സ്റ്റോറേജും ഫോണിന് നൽകിയിട്ടുണ്ട്. കാമറയിലും പ്രധാനപ്പെട്ട മാറ്റങ്ങൾ കമ്പനികൊണ്ടുവന്നിട്ടുണ്ട്. നോട്ട് 10 പ്രോ 4ജിയിൽ പിറകിൽ ക്വാഡ് കാമറ സെറ്റപ്പായിരിന്നുവെങ്കിൽ, 5ജി മോഡലിൽ ട്രിപ്പിൾ കാമറകൾ മാത്രമാണുള്ളത്. f/1.79 അപെർച്ചറുള്ള 64 മെഗാപിക്സൽ മൈൻ കാമറ, f/2.2 അപെർച്ചറുള്ള എട്ട് മെഗാപിക്സൽ സെക്കൻററി കാമറ, കൂടെ രണ്ട് മെഗാപിക്സലുള്ള മാക്രോ ലെൻസ്. ഡിസ്പ്ലേയിൽ പഞ്ചഹോൾ കട്ടൗട്ടിലായി 16 മെഗാപിക്സലുള്ള മുൻകാമറയും സജ്ജീകരിച്ചിരിക്കുന്നു.
67W ഫാസ്റ്റ് ചാർജ് പിന്തുണയുള്ള 5,000 എം.എ.എച്ച് ബാറ്ററിയാണ് ഫോണിന്. വൈ-ഫൈ 6, ബ്ലൂടുത്ത് 5.2, എൻ.എഫ്.സി പിന്തുണ, ഒാഡിയോ ജാക്ക്, ജെ.ബി.എല്ലിെൻറ ഒാഡിയോ ഡ്യുവൽ സ്പീക്കർ, IP53 സർട്ടിഫൈഡ് ഡസ്റ്റ്-വാട്ടർ റെസിസ്റ്റൻസ്, 193 ഗ്രാം തൂക്കം എന്നിവയാണ് ഫോണിെൻറ മറ്റ് പ്രത്യേകതകൾ.
റെഡ്മി നോട്ട് 10 പ്രോ 5ജി ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നത് ആകർഷകമായ വിലയിലാണ്. ഫോണിെൻറ 6GB RAM + 128GB മോഡലിന് വെറും 1,599 ചൈനീസ് യുവാനാണ് വില (18,200 ഇന്ത്യൻ രൂപ). 1,799 ചൈനീസ് യുവാൻ നൽകിയാൽ (20,500 രൂപ) 8GB RAM + 128GB വാരിയൻറ് സ്വന്തമാക്കാം. 1,999 ചൈനീസ് യുവാനാണ് (22,800 രൂപ), 8GB RAM + 256GB മോഡലിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.