റെഡ്മി നോട്ട് സീരീസിലെ ആദ്യത്തെ 5ജി ഫോണായ റെഡ്മി നോട്ട് 10 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ആഗോള മാർക്കറ്റിൽ നേരത്തെ അവതരിപ്പിച്ച റെഡ്മി നോട്ട് 10 5ജിയുടെ റീബ്രാൻഡഡ് വേർഷനാണ് നോട്ട് 10ടി 5ജി.
6.5 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്.ഡി ഡിസ്പ്ലേയാണ് 10ടി-ക്ക്. 90Hz റിഫ്രഷ് റേറ്റോടെയെത്തുന്ന ഡിസ്പ്ലേക്ക് 2400 x 1080 പിക്സൽ റെസൊല്യൂഷനുമുണ്ട്. മീഡിയടെകിെൻറ 5ജി പിന്തുണയുള്ള ഡൈമൻസിറ്റി 700 എന്ന ചിപ്സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. 6 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജും ഫോണിനുണ്ട്. ഒരു ടി.ബി വരെ മൈക്രോ എസ്.ഡി കാർഡിട്ട് സ്റ്റോറേജ് വർധിപ്പിക്കാൻ സാധിക്കും.
48MP പ്രൈമറി ലെൻസ്, 2MP വീതമുള്ള ഡെപ്ത് സെൻസർ, മാക്രോ ലെൻസ് എന്നിങ്ങനെ ട്രിപ്പിൾ കാമറ സെറ്റപ്പാണ് പിറകിൽ കൊടുത്തിരിക്കുന്നത്. മുന്നിൽ പഞ്ച്ഹോൾ കട്ടൗട്ടിൽ 8MP ഉള്ള സെൽഫീ കാമറയുമുണ്ട്. 5,000mAh ബാറ്ററിയുള്ള ഫോണിനൊപ്പം 18W ഫാസ്റ്റ് ചാർജറാണ് നൽകിയിരിക്കുന്നത്. യു.എസ്.ബി ടൈപ് സി പോർട്ട്, 3.5 എംഎം ഒാഡിയോ ജാക്ക് എന്നിവയും ഫോണിലുണ്ട്. ആൻഡ്രോയ്ഡ് 11നെ അടിസ്ഥാനമാക്കിയുള്ള MIUI 12.5-ൽ ആണ് നോട്ട് 10ടി 5ജി പ്രവർത്തിക്കുന്നത്.
ഫോണിെൻറ 4ജിബി റാം + 64 ജിബി സ്റ്റോറേജ് വകഭേദത്തിന് വില 13,999 രൂപയാണ്. 6 ജിബി റാം 128 ജിബി മോഡലിന് 15,999 രൂപയും നൽകണം. ജൂലൈ 26 മുതൽ ആമസോണിലും ഷവോമിയുടെ വെബ്സൈറ്റിലും പോയി ഫോണുകൾ വാങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.