ഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മി ഇന്ത്യയിൽ അവരുടെ ചില ജനപ്രിയ സ്മാർട്ട്ഫോൺ മോഡലുകളുടെ വില വർധിപ്പിച്ചു. റെഡ്മി 9, റെഡ്മി 9 പവര്‍, റെഡ്മി 9 പ്രൈം, റെഡ്മി നോട്ട് 10ടി 5ജി, റെഡ്മി നോട്ട് 10എസ് എന്നീ മോഡലുകള്‍ക്ക് 500 രൂപ വിതമാണ് കൂട്ടിയത്. റെഡ്മി 9ഐ മോഡലിന് 300 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്.
മറ്റൊരു ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ റിയൽമി അവരുടെ ചില മോഡലുകൾക്ക് വില വർധിപ്പിച്ചതിന് പിന്നാലെയാണ് ഷവോമിയും സമാന നീക്കവുമായി എത്തിയത്. ഫ്ലിപ്കാർട്ട്, ആമസോൺ, മി ഡോട്ട് കോം എന്നീ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ മുകളിൽ പറഞ്ഞ റെഡ്മി ഫോണുകൾക്ക് ഇപ്പോൾ തന്നെ വില കൂട്ടി നൽകിയിട്ടുണ്ട്. റീെട്ടയിൽ സ്റ്റോറുകളിലും വില വർധന പ്രാവർത്തികമാക്കി.
8,999 രൂപയുണ്ടായിരുന്ന 4GB + 64GB സ്റ്റോറേജ് വകഭേദത്തിലുള്ള റെഡ്മി 9 എന്ന മോഡലിന് ഇപ്പോൾ 9,499 രൂപയാണ് വില. 10,999 രൂപ വിലയുണ്ടായിരുന്ന റെഡ്മി 9 പവറിന് (4GB + 64GB) ഇപ്പോൾ 11,499 രൂപ നൽകണം. റെഡ്മി 9 പ്രൈം 9,999 രൂപയിൽ നിന്ന് 10,499 രൂപയായി. 8,499 രൂപയ്ക്ക് ലഭിച്ചിരുന്ന റെഡ്മി 9ഐക്ക് ഇപ്പോൾ 8,799 രൂപ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.