ന്യൂഡൽഹി: റിലയൻസ് ജിയോയുടെ സൗജന്യഫോണുകൾ ആഗസ്റ്റ് 24 മുതൽ ബുക്ക് ചെയ്യാം. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന രീതിയിലാണ് ഫോൺ ലഭിക്കുക. സെപ്റ്റംബറോടെ ഫോൺ ലഭിക്കും. മുംബൈയിൽ നടന്ന റിലയൻസ് ഇൻഡസ്ട്രീസിെൻറ വാർഷിക പൊതുയോഗത്തിലാണ് സൗജന്യഫോൺ പ്രഖ്യാപനം നടത്തി റിലയൻസ് മേധാവി മുകേഷ് അംബാനി വീണ്ടും ഞെട്ടിച്ചത്.
4ജി ഫീച്ചർ ഫോണാണ് നൽകുക. മൂന്നു വർഷത്തിനകം തിരിച്ചുകിട്ടുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റായ 1500 രൂപ മാത്രമാണ് ഫോണിന് നൽകേണ്ടത്. പ്രതിമാസം 153 രൂപക്ക് അൺലിമിറ്റഡ് ഡാറ്റയും വോയ്സ്കാളും ലഭിക്കും. ഇതിന് പുറമെ, 54 രൂപയുടെ പ്ലാൻ ഏഴ് ദിവസത്തെ ജിയോ സേവനങ്ങളും 24 രൂപയുടെ പ്ലാൻ രണ്ട് ദിവസത്തെ ജിയോ സേവനങ്ങളും നൽകും.
നാല് ജി.ബി ഇേൻറണൽ സ്റ്റോറേജിന് പുറമെ എസ്.ഡി കാർഡ് േസ്ലാട്ടുമുണ്ടാകും. രണ്ട് മെഗാപിക്സൽ കാമറ, വൈഫൈ സൗകര്യം, ജി.പി.എസ് സൗകര്യം, 512 എം.ബി റാം, 2000 എം.എ.എച്ച് ബാറ്ററി തുടങ്ങിയവയാണ് ഫോണിെൻറ സവിശേഷതകൾ. ജിയോ ടി.വി, ജിയോ മണി തുടങ്ങിയ ആപ്ലിക്കേഷനുകൾ ഫോണിലുണ്ടാകും. ജിയോ ഫോൺ ടെലിവിഷനിലേക്ക് ബന്ധിപ്പിക്കാൻ സഹായിക്കുന്ന ജിയോ കേബിൾ ടി.വി സേവനവും ലഭ്യമാകും.
ആഴ്ചയിൽ 50 ലക്ഷം യൂനിറ്റുകൾ വീതം ഉൽപാദിപ്പിക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.