സിയോൾ: പ്രൊസസറുകളുടെ വേഗത കുറച്ചതിൽ മാപ്പപേക്ഷയുമായി ആപ്പിൾ രംഗത്തെത്തിയതിന് പിന്നാലെ സംഭവത്തിൽ നിലപാട് വ്യക്തമാക്കി എൽ.ജിയും സാംസങ്ങും. ഗുണമേന്മക്കാണ് തങ്ങൾ എപ്പോഴും മുൻഗണന നൽകുന്നത്. നിരവധി സുരക്ഷ സംവിധാനങ്ങളടങ്ങിയ ബാറ്ററിയാണ് ഫോണുകളിലുള്ളത്. ഇത് മികച്ച ബാറ്ററി ലൈഫ് ഉറപ്പുവരുത്തും. അപ്ഡേറ്റിലൂടെ ഫോണിെൻറ പ്രവർത്തന വേഗത കുറക്കില്ലെന്നും സാംസങ് അവകാശപ്പെടുന്നു. സാംസങ്ങിന് പിന്നാലെ എൽ.ജി, മോട്ടറോള കമ്പനികളും പ്രൊസസറുകളുടെ വേഗത കുറക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ടെക്ലോകത്തെ ഞെട്ടിച്ച് ആപ്പിൾ ഫോണുകളുടെ പ്രൊസസറുകളുടെ വേഗത കുറക്കുന്നുവെന്ന വാർത്തകൾ പുറത്ത് വന്നത്. ബാറ്ററി ശേഷി കുറയുേമ്പാൾ ഇത് പരിഹരിക്കാനാണ് കമ്പനി പ്രൊസസറുകളുടെ വേഗത കുറക്കുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. വാർത്ത പുറത്ത് വന്നതിനെ തുടർന്ന് നിരവധി പരാതികൾ ആപ്പിളിനെതിരെ ഉയർന്നിരുന്നു. ഇതേതുടർന്ന് വിഷയത്തിൽ കമ്പനി പരസ്യമായ മാപ്പപേക്ഷയുമായി രംഗത്തെത്തിയിരുന്നു.
ഫോണിെൻറ വേഗത കുറച്ചതിന് പിന്നാലെ ബാറ്ററികൾക്ക് പ്രത്യേക ഇളവും കമ്പനി നൽകിയിരുന്നു. 79 ഡോളറുണ്ടായിരുന്ന ബാറ്ററി 29 ഡോളറിനാണ് കമ്പനി നൽകുന്നത്. െഎഫോൺ 6 മുതലുള്ള മോഡലുകൾക്കാണ് പ്രത്യേക കിഴിവ് നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.