കൊറിയൻ സ്മാർട്ഫോൺ നിർമാതാക്കളായ സാംസങ് അവരുടെ മധ്യനിര ഫ്ലാഗ്ഷിപ്പ് വിഭാഗത്തിലെ ‘എ’ സീരീസിലേക്ക് പുതിയ അവതാരവുമായി എത്തുന്നു. എ10, എ30, എ50 എന്നീ മോഡലുകളുടെ വൻ വിജയത്തിന് ശേഷം എ90യാണ് വിപണിയിലേക്ക് എത്തിക്കുന് നത്. എ90യുടെ ലീക്കായ് സ്പെക്-ഷീറ്റ് അത്യാകർഷകമാണ്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഒപ്പേ ാ, വിവോ എന്നീ കമ്പനികൾ പരീക്ഷിച്ച് വിജയിച്ച പോപ് അപ് കാമറയായിരിക്കും എ90യുടെ ഏറ്റവും ആകർഷകമായ ഫീച്ചർ. സാംസ ങ്ങിെൻറ സ്വന്തം പ്രൊസസറായ എക്സിനോസിനെ മാറ്റി ക്വാൽകോമിെൻറ സ്നാപ്ഡ്രാഗൺ 7150 ആയിരിക്കും എ90ക്ക് കരു ത്ത് പകരുക. ഇത് അവരുടെ തന്നെ 710 എന്ന പ്രൊസസറിെൻറ വേഗത കൂടിയ വകഭേദമാണ്. 6.7 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്.ഡി പ്ലസ്, ഒ.എൽ.ഇ.ഡി ഡിസ്പ്ലേ, 25 വാട്ട്സ് പി.ഡി ഫാസ്റ്റ് ചാർജിങ് എന്നിവയും എ90ക്ക് മാറ്റ് കൂട്ടും.
ഡിസൈനിൽ വൻ മാറ്റം
ലീക്കായ ചിത്രങ്ങൾ പ്രകാരം സ്ലൈഡ്-ഔട്ട് ഡിസൈനാണ് എ90ക്ക്. അതിൽ കാമറ ഉൾകൊള്ളിച്ചിരിക്കുന്നു. മുന്നിലേക്കും പിന്നിലേക്കും തിരിക്കാവുന്ന വിധത്തിലായിരിക്കും കാമറ. റിയർ കാമറ തന്നെ സെൽഫി കാമറയായും ഉപയോഗിക്കാം എന്നർഥം. ഇത് സത്യമാണെങ്കിൽ ഇരട്ട കാമറകളും മൂന്ന് കാമറകളും അവതരിപ്പിച്ച സാംസങ് ആദ്യമായായിരിക്കും പോപ്-അപ് അല്ലെങ്കിൽ റൊട്ടേറ്റിങ് കാമറ പരീക്ഷിക്കുന്നത്.
f/2.0 അപർച്ചറുള്ള 48 മെഗാ പിക്സൽ പ്രധാന കാമറയും കൂടെ f/2.4 അപർച്ചറുള്ള ToF കാമറയുമാണ് എ90ക്കുള്ളത്. ഫോണിെൻറ പ്രൊസസറിനെ കുറിച്ച് വിവരങ്ങൾ ലഭ്യമാണെങ്കിലും ഇേൻറണൽ സ്റ്റോറേജ്, റാം എന്നിവയെ കുറിച്ച് പരാമർശമില്ല. 3700 എം.എ.എച്ചായിരിക്കും ബാറ്ററി. അത് 25 വാട്ട്സ് പി.ഡി ഫാസ്റ്റ് ചാർജിങ് ഉപയോഗിച്ച് അതിവേഗം ചാർജ് ചെയ്യാം. ഫോണിന് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിൻറ് ആയിരിക്കുമെന്നും സൂചനയുണ്ട്.
എ സീരീസിലെ മുൻ മോഡലുകളെ പോലെ വില 40,000ന് ചുവടെ ആയിരിക്കാനാണ് സാധ്യത. മികച്ച ഫീച്ചറുകളുമായി എത്തി ഇപ്പോൾ ഓൺലൈൻ വിപണിയിൽ വൻ വിജയമായ എ50ക്ക് 20,000 രൂപക്ക് താഴെയാണ് സാംസങ് വിലയിട്ടത്. അതുമായി ബന്ധിപ്പിച്ച് നോക്കിയാൽ എ90ക്ക് 30,000 രൂപ പ്രതീക്ഷിച്ചാലും കുഴപ്പമാകില്ല.
എന്തായാലും ഏപ്രിൽ 10ന് ഫോൺ ലോഞ്ച് ചെയ്യാനിരിക്കുകയാണ് സാംസങ്. ലീക്കായ വിവരങ്ങൾ ശരിയാണെങ്കിൽ മറ്റ് കമ്പനികൾക്ക് വെല്ലുവിളി ഉയർത്തിയേക്കാവുന്ന മോഡലാണ് എ90 എന്ന് ചുരുക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.