സാംസങ് ഗ്യാലക്സി എസ് 23 കൺസെപ്റ്റ് ഡിസൈൻ

'ഐഫോണും പിക്സലും ഭയക്കണം'; സാംസങ് ഗ്യാലക്സി എസ് 23 സീരീസ് വരുന്നു, ഫീച്ചറുകളും റിലീസ് തീയതിയും

2023 ഫെബ്രുവരി ആദ്യവാരം തന്നെ ഗാലക്‌സി എസ് 23 സീരീസ് അവതരിപ്പിക്കാൻ സാംസങ് പദ്ധതിയിടുന്നതായി ദക്ഷിണ കൊറിയൻ പ്രസിദ്ധീകരണമായ ദി ചോസുൻ ഇൽബോ റിപ്പോർട്ട് ചെയ്യുന്നു. ഇത് ഗാലക്‌സി എസ് 22 ലൈനപ്പ് ലോഞ്ച് ചെയ്ത സമയത്തെ അപേക്ഷിച്ച് അൽപ്പം നേരത്തെയാണ്.

നിലവിൽ ഫ്ലാഗ്ഷിപ്പ് ശ്രേണിയിൽ നിലനിൽക്കുന്ന കടുത്ത മത്സരമാണ് സാംസങ് അതിന്റെ 2023 ഫ്ലാഗ്ഷിപ്പുകൾ പതിവിലും വേഗത്തിൽ പുറത്തിറക്കുന്നതിന് പിന്നിലെ കാരണമെന്നാണ് റിപ്പോർട്ട്. ദക്ഷിണ കൊറിയൻ ടെക് ഭീമൻ മികച്ച ലാഭമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

എസ് 23 സീരീസ് - ലീക്കായ സവിശേഷതകൾ 

ഗാലക്‌സി എസ് 23, ഗാലക്‌സി എസ് 23 +, ഗാലക്‌സി എസ് 23 അൾട്രാ, എന്നിങ്ങനെ സാംസങ് മൂന്ന് ഫോണുകളാണ് അവതരിപ്പിക്കുക. കഴിഞ്ഞ കുറച്ച് വർഷങ്ങളിലെന്നപോലെ. മൂന്ന് ഫോണുകളും വരാനിരിക്കുന്ന സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റുകൾ ഉൾപ്പെടുത്തയാകും എത്തുക.

200 മെഗാപിക്സൽ പ്രധാന ക്യാമറ (ISOCELL HP1 സെൻസർ), 12MP അൾട്രാ വൈഡ് ലെൻസ്, 10MP പെരിസ്‌കോപ്പ് ലെൻസ്, 10MP ടെലിഫോട്ടോ ലെൻസ് എന്നിവയുമായാകും ഗ്യാലക്സി എസ് 23 അൾട്ര എത്തുക. മറ്റ് രണ്ട് മോഡലുകളുടെ ക്യാമറ കോൺഫിഗറേഷനെ കുറിച്ച് ഇപ്പോൾ വിവരങ്ങളൊന്നും ലഭ്യമല്ല. എന്നാൽ രണ്ട് മോഡലുകളിലും പിൻ ക്യാമറ ഹമ്പിന് ചുറ്റും ഡിസൈൻ മാറ്റമുണ്ടാകും.

ബാറ്ററി ധാരാളം ലഭിക്കുന്നതിനായി ഗ്യാലക്‌സി എസ് 23 സീരീസ് 'ലൈറ്റ് മോഡു'മായി എത്തുമെന്നും സുചനയുണ്ട്. ലൈറ്റ് മോഡ് പ്രവർത്തനക്ഷമമാക്കിയാൽ, 'മിതമായ രീതിയിൽ' ഫോണിന്റെ പ്രകടനം കുറയ്ക്കുകയും റിഫ്രഷ് റേറ്റിൽ കാര്യമായ മാറ്റം വരുത്താതെ, പവർ ലാഭിക്കുകയും ചെയ്യും. മൂന്ന് ഫോണുകളും ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ വൺ യു.ഐ വേർഷനിലായിരിക്കും പ്രവർത്തിക്കുക. 

Tags:    
News Summary - Samsung Galaxy S23 Series Launch Time and specs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.