സ്മാർട്ഫോൺ ആരാധകർ എന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളാണ് സാംസങിെൻറ ഗാലക്സി എസ് സീരീസിലുള്ള ഫോണുകൾ. ഇറങ്ങിയവയിൽ പലതും വിപണിയിൽ നംബർ വണ്ണും ആയി. 2017ലെ ഫ്ലാഗ്ഷിപ്പ് ഒാഫ് ദി ഇയർ ആയി പല ടെക് സൈറ്റുകളും മറ്റും തിരഞ്ഞെടുത്തത് ഗാലക്സി എസ് 8 പ്ലസ് ആയിരുന്നു. 2018 ൽ ആരാധകർ കാത്തിരിക്കുന്ന ഫ്ലാഗ്ഷിപ്പാണ് എസ് 9.
ഫെബ്രുവരി 25ന് ഗാലക്സി അൺപാക്ഡ് 2018 എന്ന ഇവൻറിലൂടെ എസ് 9െൻറ അവതരണം നടത്താൻ ക്ഷണക്കത്തുകളടിച്ച് വിതരണം ചെയ്തു തുടങ്ങിയ സാംസങ്ങിനെ ഞെട്ടിച്ച് പുതിയ ഫോണിെൻറ ചോർന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലും യൂട്യൂബിലും പുതിയ ഫോണിെൻറ വീഡിയോ ലഭ്യമാണ്.
എസ് 9ഉം എസ് 9 പ്ലസും വീഡിയോവിൽ കാണിക്കുന്നുണ്ട്. എസ് 8 നെ അപേക്ഷിച്ച് ചെറുതാണ് എസ് 9. പക്ഷെ വീതിയും കനവും കൂടുതലാണ്. എസ് 9 പ്ലസും മുൻ മോഡലിെന അപേക്ഷിച്ച് ചെറുതാണ്. കാമറയിൽ െഎ.എസ്.ഒ സെൽ, ടെട്രാ സെൽ ടെക്നോളജിയും സ്മാർട്ട് ഡബ്ല്യൂ ഡി ആർ ഫീച്ചറും പരീക്ഷിക്കുന്ന സാംസങ് സർവ മേഖലയിലും മികച്ച ഒൗട്ട്പുട്ട് നൽകുന്ന രീതിയിലാണ് എസ് 9 മോഡലുകൾ അവതരിപ്പിക്കുന്നത്.
സ്പീഡ് ടെക്നോളജിയും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബ്ലൈസേഷനുമൊക്കെ കാമറക്ക് മിഴിവ് പകരും. ഫെബ്രുവരി 25ന് നടക്കുന്ന ചടങ്ങിലൂടെ ഫോണിെൻറ മറ്റ് വിവരങ്ങൾ ലഭ്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.