ന്യൂഡൽഹി: ആപ്പിളിെൻറ െഎഫോൺ എക്സിനോട് മൽസരിക്കാൻ സാംസങ് പുറത്തിറക്കിയ ഗാലക്സി എസ് 9നും എസ് 9 പ്ലസും ഇന്ത്യയിലെത്തി. 57,900 രൂപ മുതലാണ് ഫോണിെൻറ ഇന്ത്യയിലെ വിപണി വില ആരംഭിക്കുന്നത്. ഫോൺ പ്രീ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് നിലവിൽ സാംസങ് നൽകുന്നത്. മാർച്ച് 16 മുതലാവും ഫോണിെൻറ വിതരണം ആരംഭിക്കുക.
ഗാലക്സി എസ് 9െൻറ 64 ജി.ബി വേരിയൻറാണ് 57,900 രൂപക്ക് ലഭിക്കുക. എസ് 9 പ്ലസിെൻറ 64 ജി.ബി വേരിയൻറിന് 64,900 രൂപ നൽകണം. എസ് 9, എസ് 9 പ്ലസ് എന്നിവയുടെ 256 ജി.ബി മോഡലിന് യഥാക്രമം 65,900, 72,900 രൂപയാണ് വില. പേടിഎം മാൾ വഴി ഫോൺ വാങ്ങുേമ്പാൾ 6000 രൂപയുടെ ഡിസ്കൗണ്ട് നൽകുന്നുണ്ട്. എച്ച്.ഡി.എഫ്.സി കാർഡ് ഉപയോഗിച് ഫോൺ വാങ്ങുേമ്പാഴും പ്രത്യേക കിഴിവ് കിട്ടും. പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്ത് 6,000 രൂപ വരെ നേടാനുള്ള സൗകര്യവും സാംസങ് നൽകുന്നുണ്ട്.
6.2 ഇഞ്ച് ഡിസ്പ്ലേ വലിപ്പത്തിൽ 6 ജി.ബി റാമുമായിട്ടടാണ് എസ് 9 പലസ് വിപണിയിലെത്തുന്നത്. 12 മെഗാപിക്സലിെൻറ ഇരണ്ട പിൻകാമറകളാണ് ഫോണിെൻറ മുഖ്യ സവിശേഷത. കുറഞ്ഞ വെളിച്ചത്തിലും ചിത്രങ്ങളെടുക്കാൻ സഹായിക്കുന്നതാണ് കാമറ. 5.8 ഇഞ്ച് ഡിസ്പ്ലേ വലിപ്പത്തിൽ 12 മെഗാപികസ്ലിെൻറ പിൻ കാമറയുമായാണ് എസ് 9 വിപണിയിലെത്തുന്നത്. 4 ജി.ബി റാമാണ് എസ് 9ന് ഉണ്ടാവുക. ഇരുഫോണുകൾക്ക് എട്ട് മെഗാപിക്സലിെൻറ മുൻ കാമറയാണ് സാംസങ് നൽകിയിരിക്കുന്നത്. 2.7 ജിഗാ ഹെഡ്സിെൻറ എക്സിനോസ് പ്രൊസസറാണ് ഇരു ഫോണുകൾക്കും കരുത്ത് പകരുന്നത്. ഫോണുകളുടെ മെമ്മറി 400 ജി.ബി വരെ ദീർഘിപ്പിക്കാം എന്നും സാംസങ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.