സോൾ: ഗാലക്സി എസ്8ന് പിറകേ എസ്9നും വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി സാംസങ്. 2018 പകുതിയോടെ ഗാലക്സി എസ് 9, എസ് 9 പ്ലസ് എന്നീ വേരിയൻറുകൾ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. ഫോൺ പുറത്തിറങ്ങുന്നതിന് മുമ്പായി ചില ടെക്നോളജി വെബ്സൈറ്റുകൾ എസ് 9െൻറ ഫീച്ചറുകളെ കുറിച്ച് ആദ്യ സൂചനകൾ പുറത്ത് വിട്ടു.
6 ജി.ബി റാമിെൻറ കരുത്തോട് കൂടിയാവും സാംസങ്ങിെൻറ പുതിയ ഫ്ലാഗ്ഷിപ്പ് ഫോൺ വിപണിയിൽ എത്തുക. സ്നാപ്ഡ്രാഗൺ 845 ആയിരിക്കും പ്രൊസസർ. സ്നാപ്ഡ്രാഗൺ 835 പ്രൊസസറാണ് എസ് 8ൽ സാംസങ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ വിപണിയിൽ സ്നാപ്ഡ്രാഗൺ പ്രൊസസർ എത്താനുള്ള സാധ്യതകൾ വിരളമാണ്. എക്സിനോസ് പ്രൊസസറായിരിക്കും ഫോണിന് ഇന്ത്യൻ വിപണിയിൽ കരുത്ത് പകരുക.
128 ജി.ബി, 256 ജി.ബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഒാപ്ഷനുകളിലായിരിക്കും ഫോൺ വിപണയിലെത്തുക. 2018ൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ എസ് 9നെ ആദ്യമായി അവതരിപ്പിക്കുമെന്നാണ് വാർത്തകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.