വാഷിങ്ടൺ: കുട്ടികളിൽനിന്ന് തങ്ങളുടെ സ്മാർട്ട് ഫോൺ ഒളിപ്പിക്കാൻ പാടുപെടുന്നവരാണ് മാതാപിതാക്കളിൽ ഏറെയും. എത്ര വലിയ പാറ്റേണുകളിട്ടാലും തുറക്കുന്ന വിരുതൻകുട്ടികൾക്ക് ഇത്തരം ലോക്കുകളൊക്കെ നിസ്സാരമാണ്. എന്നാൽ, എല്ലാ കുട്ടി വിരുതന്മാരെയും പൂട്ടാനായി പുതിയ സംവിധാനം അമേരിക്കയിലെ സൗത്ത് കരോലൈന യൂനിവേഴ്സിറ്റിയിലെയും ചൈനയിലെ സെജ്യങ് യൂനിവേഴ്സിറ്റിയിലെയും ഗവേഷകർ ചേർന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
പാറ്റേൺ സ്വേപിങ് രീതികൊണ്ട് ആളുടെ പ്രായം തിരിച്ചറിയുന്ന ഇൗ ലോക്കിങ് സംവിധാനം കുട്ടികൾ തുറന്നാൽ വേഗം കണ്ടുപിടിക്കും. ലോക്ക് തുറന്നാലും കുട്ടികൾക്ക് ആവശ്യമില്ലാത്ത ആപ്പുകൾ (നമ്മൾ തിരഞ്ഞെടുത്ത് മാറ്റുന്നവ) ഇൗ സംവിധാനം താനെ ഒളിപ്പിക്കും.
എങ്ങനെ കുട്ടികളുടെയും മുതിർന്നവരുടെയും സ്വേപിങ് രീതി തിരിച്ചറിയാം എന്നാവും ഇനിയുള്ള സംശയം. ഇതിനായി പ്രത്യേക പഠനംതന്നെ ഗേവഷകർ നടത്തി. കുട്ടികളുടെയും മുതിർന്നവരുടെയും ഫോൺ സ്വേപിങ് രീതിയും വിരൽ സ്ക്രീനിൽ ചെലുത്തുന്ന സമ്മർദം എന്നിവയും സൂക്ഷ്മമായി നിരീക്ഷിച്ചു. ഇവയുടെയെല്ലാം അടിസ്ഥാനത്തിലാണ് പുതിയ ലോക്കിങ് സംവിധാനം വികസിപ്പിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.