ന്യൂയോർക്ക്: ബാറ്ററിയുടെ ചാർജ് തീരുന്നതാണ് മൊബൈൽ ഫോൺ ഉപയോക്താക്കൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. കൂടുതൽ ശേഷിയുള്ള ബാറ്ററികൾ മൊബൈൽ ഫോണിൽ ഉപയോഗിച്ചാണ് നിർമാതാക്കൾ ഇതിന് പരിഹാരം കണ്ടെത്തുന്നത്. എന്നാൽ ശാശ്വതമായി ഇൗ പ്രശ്നത്തെ പരിഹരിക്കാനാണ് അമേരിക്കയിലെ ഒരുകൂട്ടം ഗവേഷകരുടെ ശ്രമം. അതിനായി ബാറ്ററിയില്ലാത്ത മൊബൈൽ ഫോൺ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഗവേഷകർ.
അടുത്തുള്ള ബേസ് സ്റ്റേഷനിൽ നിന്നുള്ള റേഡീയോ ഫ്രീക്വൻസി തരംഗങ്ങൾ വൈദ്യുതോർജമാക്കി മാറ്റി പ്രവർത്തിക്കുന്ന ഫോണാണ് ഇവർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതിനായി ഒരു സെമികണ്ടക്ടറും ഇവർ ഫോണിൽ നൽകിയിട്ടുണ്ട്. മൈാബൈൽ നെറ്റ്വർക്കുകളും, വൈ-ഫൈ റൂട്ടറുകളിൽ നിന്നുള്ള സിഗ്നലുകളും ഇത്തരത്തിൽ ഫോൺ പ്രവർത്തിപ്പിക്കുന്നതിനായി ഉപയോഗിക്കാമെന്നാണ് ഗവേഷകരുടെ അവകാശവാദം.
പുതിയ സാേങ്കതിക വിദ്യ പൂർണമായും യാഥാർഥ്യമാക്കാൻ കഴിയുമെന്ന് തെളിയിച്ചതായി ഗവേഷകരിലൊരാളായ ശ്യാം അവകാശപ്പെടുന്നു. ഇത്തരത്തിൽ നിർമിച്ച ഫോൺ ഉപയോഗിച്ച് സ്കൈപിലൂടെ കോളിങ് നടത്തിയതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.