ചന്ദ്രയാൻ 3-യുടെ ഓർമക്കായി മൂൺ എക്സ്പ്ലോറർ എഡിഷനുമായി ഈ സ്മാർട്ട്ഫോൺ കമ്പനി

ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഐ.എസ്.ആർ.ഒയുടെ ചന്ദ്രയാൻ-3 ചാന്ദ്ര ദൗത്യത്തിന്റെ സ്മരണയ്ക്കായി പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ച് ടെക്നോ (Tecno). ഈ വർഷം മാർച്ചിൽ ടെക്നോ പുറത്തിറക്കിയ ‘ടെക്നോ സ്പാർക് 10 പ്രോ എന്ന മോഡലിന്റെ മൂൺ എക്സ്പ്ലോറർ എഡിഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. ടെക്നോ സ്പാർകിന്റെ ചാന്ദ്ര പര്യവേക്ഷണ പതിപ്പിന് 11,999 രൂപയാണ് വിലയിട്ടിരിക്കുന്നത്.

എടുത്തുപറയാനുള്ള പ്രധാന പ്രത്യേകത ചന്ദ്രന്റെ ഉപരിതലത്തോട് സാമ്യമുള്ള ഫോണിന്റെ ലെതർ ബാക്ക് ഫിനിഷാണ്. വെള്ളയും ചാരക്കളറും കലർന്ന പിൻഭാഗം അതിമനോഹരമാണ് കാണാൻ. ഇക്കോ-സിലിക്കൺ ലെതർ ബാക്ക്, ട്രിപ്പിൾ മാട്രിക്സ് മൂൺ ടൈപ്പ് ക്യാമറ ഡിസൈൻ എന്നാണ് ഇതിനെ ടെക്നോ വിളിക്കുന്നത്.


8GB LPDDR4x + 8GB വെർച്വൽ റാമും 128GB സ്റ്റോറേജുമുള്ള ടെക്നോ സ്പാർക് 10 പ്രോക്ക് കരുത്ത് പകരുന്നത് മീഡിയടെക് ഹീലിയോ ജി88 എന്ന പ്രൊസസറാണ്. 90Hz റിഫ്രഷ് റേറ്റും 270Hz ടച്ച് സാമ്പ്ളിങ് റേറ്റുമുള്ള 6.78-ഇഞ്ച് FHD+ ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. 50 എംപി ഡ്യുവൽ ക്യാമറ സജ്ജീകരണവും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി മുൻ ക്യാമറയുമാണ് ക്യാമറ വിശേഷങ്ങൾ.

5,000mAh ബാറ്ററിയുള്ള ഫോണിനൊപ്പം 18 വാട്ട് ഫാസ്റ്റ് ചാർജറുമുണ്ട്. 40 മിനിറ്റുകൾ കൊണ്ട് 50 ശതമാനം ചാർജാകുമെന്നാണ് ടെക്നോ അവകാശപ്പെടുന്നത്. 27 ദിവസം വരെ നീണ്ട സ്റ്റാൻഡ്ബൈയും കമ്പനി അവകാശപ്പെടുന്നുണ്ട്. 

Tags:    
News Summary - Tecno Spark 10 Pro Moon Explorer Edition launched in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.