കാലിഫോർണിയ: ആപ്പിളിെൻറ ബജറ്റ് സ്മാർട്ടഫോണാണ് െഎഫോൺ എസ്.ഇ. 2016ൽ പുറത്തിറക്കിയ എസ്.ഇയിൽ 2017ൽ ആപ്പിൾ ചില കൂട്ടിചേർക്കലുകൾ നടത്തിയിരുന്നു. ഇപ്പോൾ കൂടുതൽ കരുത്തോടെ കുറഞ്ഞ വിലയിൽ എസ്.ഇയെ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ആപ്പിൾ. ഇതുസംബന്ധിച്ച് ഒൗദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ആപ്പിൾ നടത്തിയിട്ടില്ലെങ്കിലും എസ്.ഇയുടേതായി ചില വീഡിയോകൾ സാമുഹിക മാധ്യമങ്ങളിലുടെ പ്രചരിക്കുന്നുണ്ട്.
പ്രചരിക്കുന്ന വിഡിയോകൾ പ്രകാരം മുൻ മോഡലിൽ നിന്ന് വ്യത്യസ്തമായി ഗ്ലാസും മെറ്റലും ഉപയോഗിച്ച് നിർമിച്ചതാവും എസ്.ഇയുടെ ബാക്ക് കവർ. ഇതിനൊപ്പം വയർലെസ്സ് ചാർജിങ് സംവിധാനവും ആപ്പിൾ എസ്.ഇയിൽ ഉൾപ്പെടുത്തിയേക്കും. കൂടുതൽ കരുത്ത് ലഭിക്കാനായി എ9 ചിപ്പിന് പകരം എ10 ചിപ്പ് െഎഫോൺ എസ്.ഇയിൽ ഉപേയാഗിക്കും. ഡിസ്പ്ലേ സൈസിൽ കാര്യമായ വർധനക്ക് സാധ്യതയില്ല. ഫേസ്അൺലോക്ക് ഉൾപ്പെടുത്തുമെന്നാണ് സൂചന. 2 ജി.ബി റാമുള്ള ഫോണിന് 32 ജി.ബി, 128 ജി.ബി സ്റ്റോറേജാണ് ഉണ്ടാവുക.
ഇന്ത്യയുൾപ്പടെയുള്ള വിപണികളിൽ അമിത വില ആപ്പിളിന് തിരിച്ചടിയാവുന്നുണ്ട്. ഇതിന് പുറേമ ഏറെ കൊട്ടിഘോഷിച്ച് പുറത്തിറക്കിയ െഎഫോൺ എക്സിന് വിപണിയിൽ കാര്യമായ ചലനമുണ്ടാക്കാനും സാധിച്ചിട്ടില്ല. ഇയൊരു സാഹചര്യത്തിൽ ആഗോള വിപണിയിൽ ഷവോമി പോലുള്ള കമ്പനികൾ ഉയർത്തുന്ന വെല്ലുവിളി നേരിടാനായി ആപ്പിൾ വില കുറഞ്ഞ ഫോൺ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. െഎഫോൺ എസ്.ഇയുടെ അസംബ്ലിങ് നേരത്തെ തന്നെ ആപ്പിൾ ഇന്ത്യയിൽ ആരംഭിച്ചിരുന്നു. പുതിയ ഫോണിെൻറയും അസംബ്ലിങ് ഇന്ത്യയിൽ ആപ്പിൾ ആരംഭിച്ചാൽ അത് വില കുറയുന്നതിനുള്ള സാഹചര്യമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.