IQOO

പേര്​ ഐകൂ; വരുന്നു വിവോയുടെ സബ്​ ബ്രാൻറ്​, കൂടെ ഞെരിപ്പൻ ഫീച്ചറുകളും

ഇന്ത്യയിൽ സ്​മാർട്​ഫോൺ വിപണിയിൽ മൂന്നാം സ്ഥാനത്തുള്ള വിവോ പുതിയ സബ്​ ബ്രാൻറുമായി എത്തുന്നു. ഐകൂ എന്ന പേരി ൽ ചൈനയിൽ പുറത്തിറക്കിയ ഗെയിമിങ്​ സ്​മാർട്​ഫോൺ കിടിലൻ ഫീച്ചറുകളാൽ ആഗോള ശ്രദ്ധ പിടിച്ചുപറ്റുകയാണ്​. കൂടുതലാ യും ഫ്ലാഗ്​ഷിപ്പ്​ ലെവലിലേക്ക്​ മത്സരിക്കാനെത്തുന്ന ഐകൂ ഏറ്റവും കരുത്തുറ്റ ക്വാൽകോമി​​​െൻറ സ്​നാപ്​ഡ്രാഗ ൺ 855 പ്രൊസസറാണ്​ ആദ്യ മോഡലിൽ തന്നെ ഉൾപെടുത്തിയിരിക്കുന്നത്​.

​ഐകൂ വിശേഷങ്ങൾ

iqoo-1

ഐകൂവി​​​െൻറ ലോഞ്ചിങ്ങിൽ ഏ റ്റവും ശ്രദ്ധ നേടിയ ഒരു ഫീച്ചർ അതി​​​െൻറ റിയർ പാനലിലുള്ള എൽ.ഇ.ഡി സ്​ട്രിപ്​ ലൈറ്റാണ്​. ഗെയിം കളിക്കു​േമ്പാൾ മി ന്നുന്ന മുകളറ്റം മുതൽ താഴെ വരെയുള്ള ലൈറ്റ്​ ആകർഷണീയമാണ്​. ഒരു നോട്ടിഫിക്കേഷൻ ലൈറ്റായും അത്​ പ്രവർത്തിക്കും.

6.41 ഇഞ്ചുള്ള ഫുൾ എച്ച്​.ഡി പ്ലസ്​ അമോലെഡ്​ ഡിസ്​പ്ലേ, 19:5:9 ആസ്​പക്റ്റ്​ റേഷ്യോയിലുള്ള ഡിസ്​പ്ലേക്ക്​ ഡ്യൂ ഡ് രോപ്​ നോച്ചാണ്​ ഐക്യൂ കരുതി വെച്ചിരിക്കുന്നത്​. ആറ്​ ജിബി മുതൽ 12 ജിബി വരെയുള്ള LPDDR4X റാം, 128 മുതൽ 256 ജിബി വരെ സ്​റ്റ ോറേജ്​. കൂടെ ഏറ്റവും കരുത്തനായ സ്​നാപ്​ഡ്രാഗൺ 855 പ്രൊസസർ.

ഹെവി ഗെയിമിങ്ങിൽ ഫോൺ ചൂടാവാതിരിക്കാൻ ലിക്വിഡ് ​ കൂൾ ടെക്​നോളജി, ആൻഡ്രോയ്​ഡ്​ പൈ, കൂടെ വിവോയുടെ ഫൺടച്ച്​ ഒാ.എസ്​ ലേറ്റസ്റ്റ്​ വേർഷൻ എന്നിവയാണ്​ ഒാപറേറ്റിങ്​ സിസ്റ്റവുമായി ബന്ധപ്പെട്ട വിശേഷം. സുരക്ഷയായി ഇൻ-ഡിസ്​പ്ലേ ഫിംഗർ പ്രിൻറും ഫേസ്​ അൺലോക്കുമുണ്ടായിരിക്കും. 4D ഒാഡിയോ, വൈബ്രേഷൻ സംവിധാനം ഗെയിമിങ്ങിന്​ കൂടുതൽ സുഖം നൽകുന്നതായിരിക്കും.

12 മെഗാ പിക്​സൽ മുൻ കാമറ, 12MP (f/1.79) പ്രൈമറി സെൻസർ, 13MP അൾട്രാ വൈഡ്​ ആംഗിൾ ലെൻസ്​, 2MP ഡെപ്​ത്​ സെൻസർ എന്നിങ്ങനെയാണ്​ കാമറ ഡിപ്പാർട്ട്​മ​​െൻറിലെ പ്രത്യേകതകൾ. 4000 mAh ബാറ്ററി കൂടെ ഏറ്റവും വേഗതയേറിയ 44 വോൾട്ട്​ ടൈപ്​-സി-സൂപർ ചാർജർ എന്നിവയും ഐകൂവി​​​െൻറ സവിശേഷതയായി പറയാം​. ഇൗ ചാർജർ 15 മിനിറ്റ്​ കൊണ്ട്​ ഐകൂവിനെ 50 ശതമാനം ചാർജാക്കുമെന്ന്​ വിവോ ഉറപ്പുനൽകുന്നു. മുഴുവനായി ചാർജ്​ ചെയ്യാൻ 45 മിനിറ്റ്​ മതിയെന്നും വിവോയുടെ അവകാശവാദം.

ചൈനയിൽ അവതരിപ്പിച്ച വില അനുസരിച്ച് (2998 യുവാൻ)​ ഐകൂവിന്​ ഇന്ത്യയിൽ 6 ജിബി 128 ജിബി മോഡലിന്​ 31,000 രൂപയാണ്​ പ്രതീക്ഷിക്കുന്ന വില. അങ്ങനെയാണെങ്കിൽ സ്​നാപ്​ഡ്രാഗൺ 855 പ്രൊസസറിൽ വരുന്ന ഏറ്റവും വില കുറഞ്ഞ സ്​മാർട്​ഫോൺ ഐകൂവി​​​െൻറതായിരിക്കും. 12 ജിബി 256 ജിബി മോഡലിന്​ ഏകദേശം 4298 യുവാനാണ്​ വില. ഇന്ത്യയിൽ ഇത് 45,000 രൂപയാകും.

ഒപ്പോ, വിവോ, വൺ പ്ലസ്​, റിയൽമി- ബി.ബി.കെ ഇലക്​ട്രോണിക്​സി​​​െൻറ കീഴിലുള്ള സ്മാർട്​ഫോൺ ബ്രാൻറുകളാണ്​ ഇവ. ആഗോള സ്​മാർട്​ഫോൺ മാർക്കറ്റിൽ സാംസങ്​, ആപ്പിൾ, വാവെയ്​ തുടങ്ങിയ കമ്പനികൾ ഒറ്റക്ക്​ മത്സരിക്കു​േമ്പാൾ ബി.ബി.കെ അവർക്ക്​ കോമ്പറ്റീഷൻ നൽകുന്നത്​ ഇൗ നാല്​ ബ്രാൻറുകൾ വെച്ചാണ്​. ഇന്ത്യൻ വിപണിയിൽ ഷവോമിക്ക്​ വെല്ലുവിളി നൽകുന്നതും ഇൗ നാല്​ ബ്രാൻറുകളിലൂടെയാണ്​.

വിവോ, ഒപ്പോ, വൺ പ്ലസ്​ എന്നിവർ വലിയ രീതിയിൽ സ്മാർട്​ഫോണുകൾ വിറ്റുകൊണ്ടിരിക്കെ തന്നെയായിരുന്നു ഒാൺലൈൻ എക്​സ്​ക്ലൂസീവായി​ റിയൽമി എന്ന സബ്​ബ്രാൻറ് ഒപ്പോ അവതരിപ്പിച്ചത്​. അതും പച്ച പിടിച്ചതോടെ മറ്റ്​ ബ്രാൻറുകൾക്ക്​ തലവേദനയായി എന്ന്​ പറയാം. വിവോയുടെ ഐകൂ ഇന്ത്യയിൽ വേരോട്ടം നേടിയാൽ പ്രധാനമായും തിരിച്ചടിയാവുക വാവെയ്​ക്കും ഷവോമിക്കും സാംസങ്ങിനും നോകിയക്കും തന്നെയാവും.

Tags:    
News Summary - VIVO SUB BRAND Iqoo introduced in china-technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.