ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ വിവോ തങ്ങളുടെ പുതിയ അവതാരത്തെ വിപണിയിലിറക്കി. എക്സ് 21 എന്ന് പേര് നൽകിയിരിക്കുന്ന മോഡലിെൻറ പ്രത്യേകത ഇതുവരെ ഒരു സ്മാർട്ട്ഫോണും പരീക്ഷിക്കാത്ത തരത്തിലുള്ളതാണ്. സുരക്ഷക്കായി ഫിംഗർ പ്രിൻറും ഫേസ് അൺലോക്കും ഫോണുകളിൽ സജീവമായിക്കൊണ്ടിരിക്കുേമ്പാൾ മറ്റ് കമ്പനികളിൽ നിന്ന് വിഭിന്നമായി വിവോ അവരുടെ എക്സ് 21ന് ഫിംഗർ പ്രിൻറ് സ്കാനർ നൽകിയിരിക്കുന്നത് ഡിസ്പ്ലേക്ക് അകത്ത് തന്നെ.
35,990 രൂപ വിലയുള്ള ഫോണിൽ 12-5 മെഗാ പിക്സലുകളുടെ ഇരട്ട പിൻകാമറയും 12 മെഗാപിക്സൽ മുൻകാമറയും ഹൈഫൈ മ്യൂസിക് അനുഭവവും ലഭ്യമാക്കിയിട്ടുണ്ട്. പോർട്രയ്റ്റ്, ബൊക്കെ എഫക്റ്റ് എന്നിവയോടൊപ്പം 4കെ വീഡിയോ റെക്കോർഡിങ്ങും കാമറ ഡിപ്പാർട്ട്മെൻറിൽ എടുത്തു പറയേണ്ടതുണ്ട്.
19:9 ആസ്പക്റ്റ് റേഷ്യോയിൽ ബേസൽ ലെസ് നോച്ച് ഡിസ്പ്ലേയാണ് എക്സ് 21െൻറ പ്രത്യേകതകളിൽ മറ്റൊന്ന്. നൽകിയിരിക്കുന്ന വിലയ്ക്ക് അനുസരിച്ച് 6.28 ഇഞ്ച് വലിപ്പത്തിൽ ഫുൾ എച്ച് ഡി ഒപ്റ്റിക് അമോലെഡ് ഡിസ്പ്ലേ 1080*2289 പിക്സൽ റെസൊല്യൂഷനോടുകൂടി അനുഭവിക്കാം. ആൻഡ്രോയ്ഡ് 8.1 ഒാറിയോയിൽ പ്രവർത്തിക്കുന്ന ഫൺടച്ച് ഒഎസ് ആണ് വിവോക്ക്.
ഒക്ടാകോർ ക്വാൾകോം സ്നാപ്ഡ്രാഗൺ 660 പ്രൊസ്സസർ എക്സ് 21ന് കരുത്ത് പകരും. പല മിഡ് റേഞ്ച് ഫോണുകളിലും ലഭ്യമായ പ്രൊസ്സസറാണ് 35,000 റേഞ്ചിലുള്ള എക്സ് 21ന് നൽകിയത് എന്നുള്ളത് അൽപം പിന്നോട്ടടിക്കുന്നുണ്ടെങ്കിലും പെർഫോമൻസ് സ്മൂത്ത് ആയിരിക്കുമെന്ന് വിവോ ഉറപ്പുനൽകുന്നുണ്ട്. ഇതേ വിലനിലവാരത്തിലുള്ള വൺപ്ലസിൽ ക്വാൽകോമിെൻറ ഏറ്റവും ശക്തി യേറിയ 845 പ്രൊസ്സസറാണ്. പക്ഷെ അതിൽ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിൻറ് ഇല്ലെല്ലോ എന്നായിരിക്കും വിവോയുടെ പക്ഷം.
6 ജീബി റാമും 128 ജീബി സ്റ്റോറേജും വിവോയുടെ പുതിയ മോഡലിെൻറ മറ്റൊരു മഹിമയാണ്. കൂടാതെ എസ്ഡി കാർഡിട്ട് സ്റ്റോറേജ് വർധിപ്പിക്കാനും സാധിക്കും. 3200 എംഎഎച്ച് ബാറ്ററിയും ഒപ്പം ഫാസ്റ്റ് ചാർജിങ്ങും എക്സ് 21ൽ കമ്പനി ഉൾെപടുത്തിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.