സോൾ: മടക്കാൻ കഴിയുന്ന ഫോണുമായി സാംസങ്ങെത്തുന്നു. അടുത്ത വർഷത്തോടെ ഇത്തരത്തിലുള്ള ഫോൺ സാംസങ്ങ് വിപണിയിലെത്തിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. മടക്കാൻ കഴിയുന്ന ഫ്ലിപ്പ് ഫോണാണ് ആദ്യഘട്ടത്തിൽ സാംസങ് പുറത്തിറക്കുക.
നിരവധി വർഷങ്ങളായി ഇൗ ഫോൺ പുറത്തിറക്കാനുള്ള ഗവേഷണങ്ങൾ സാംസങ്ങ് നടത്താൻ തുടങ്ങിയിട്ട്. ഫ്ലിപ്പ് ഫോണിന് രണ്ട് ഡിസ്പ്ലേയാണ് ഉണ്ടാവുക. ഒരു ഡിസ്പ്ലേക്കൊപ്പം സാധാരണ ന്യൂമറിക് കീബോർഡുമുണ്ടാകും. പഴയ ഫോണുകളുടെ ആരാധകരെ ലക്ഷ്യം വെച്ചാണ് സാംസങിെൻറ ഇൗ നീക്കം. എളുപ്പത്തിൽ മടക്കി പോക്കറ്റിൽ സൂക്ഷിക്കാൻ കഴിയും എന്നതാണ് പുതിയ ഫോണിെൻറ പ്രധാന സവിശേഷത.
മടക്കാൻ കഴിയുന്ന ഡിസ്പ്ലേയുള്ള ഫോൺ കൺസ്പറ്റ് സാംസങ് ആദ്യമായി കൊണ്ട് വരുന്നത് ലാസ്വേഗാസ് ടെക്നോളജി ഷോയിലാണ്. കർവഡ് ഡിസ്പ്ലേയുള്ള ഫോൺ 2014ൽ സാംസങ് വിപണിയിലെത്തിച്ചിരുന്നു. അതിെൻറ ചുവടുപിടിച്ചാണ് പുതിയ പരീക്ഷണത്തിന് സാംസങ് മുതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.