കാലിഫോർണിയ: ഇന്ത്യൻ ടെക്ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പേയ്മെൻറ് സംവിധാനത്തിന് വാട്സ് ആപ് തുടക്കം കുറിക്കുന്നതായി റിപ്പോർട്ട്. ആൻഡ്രോയിഡിലും, െഎ.ഒ.എസിലും ചില ബീറ്റ ടെസ്റ്റർമാർക്ക് പുതിയ സംവിധാനം കമ്പനി ലഭ്യമാക്കിയിട്ടുണ്ടെന്നാണ് വിവരം. കേന്ദ്രസർക്കാർ അവതരിപ്പിച്ച യു.പി.െഎ സംവിധാനം അടിസ്ഥാനമാക്കിയാവും വാട്സ് ആപ് പേയ്മെൻറ്.
വാട്സ് ആപിൽ കാമറക്ക് തൊട്ടടുത്തുള്ള അറ്റാച്ച്മെൻറ് െഎക്കണിൽ ക്ലിക്ക് ചെയ്ത് പേയ്മെൻറ് നടത്താനാവും. അറ്റാച്ച്മെൻറിൽ പേയ്മെൻറ് സെലക്ട് ചെയ്താൽ നിരവധി ബാങ്കുകളുടെ ലിസ്റ്റ് വരും. അതിൽ നിന്നും യു.പി.എയുമായി ബന്ധിപ്പിച്ച് ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുത്ത് പണമയക്കാനാവും.
യു.പി.എ അടിസ്ഥാനമാക്കിയുള്ള പേയ്മെൻറ് സംവിധാനം വികസിപ്പിക്കാനുള്ള ശ്രമങ്ങൾ വാട്സ് ആപ് 2017ൽ തന്നെ ആരംഭിച്ചിരുന്നു. നേരത്തെ സാംസങ്, സോമാറ്റോ, ഗൂഗ്ൾ തുടങ്ങിയ കമ്പനികളും പേയ്മെൻറ് സംവിധാനം ഇന്ത്യയിൽ ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.