ന്യൂയോർക്ക്: പ്രശസ്തമായ സോഷ്യൽ നെറ്റവർക്കിങ് ആപ്പ്ളിക്കേഷനായ സ്നാപ്പ്ചാറ്റിെൻറ് പോപ്പുലർ സ്റ്റോറി ഫീച്ചർ വാട്ടസ് ആപ്പും കടമെടുക്കുന്നു. ഇൻസ്റ്റഗ്രാമിനും ഫേസ്ബുക്കിനും ശേഷമാണ് വാട്ട്സ് ആപ്പും സ്നാപ്പ്ചാറ്റിെൻറ സ്റ്റോറി ഫീച്ചർ പുതിയ ആപ്പ്ളിക്കേഷനിൽ കൂട്ടിച്ചേർക്കുന്നത്. ആൻഡ്രായിഡിലും െഎ.ഒ.എസിലുമുള്ള പുതിയ വാട്ടസ് ആപ്പ് ബീറ്റ വേർഷനിൽ ഇത് ലഭ്യമാവുെമന്നാണ് സൂചന.
സ്നാപ്പ്ചാറ്റിെൻറ സ്റ്റോറി ഫീച്ചറനുസരിച്ച് വീഡിയോകളും, ചിത്രങ്ങളും നമുക്ക് സ്റ്റോറിയായി സ്നാപ്പ്ചാറ്റിൽ പോസ്റ്റ് െചയ്യാവുന്നതാണ് ഇത് 24 മണിക്കുർ നേരം സ്നാപ്പ്ചാറ്റ് അക്കൗണ്ടിലുണ്ടാവും. ഇപ്പോൾ തന്നെ വാട്ടസ് ആപ്പിൽ സ്റ്റാറ്റസ് നൽകാനുളള സംവിധാനമുണ്ട്. ഇതിൽ വിഡിയേകളും ചിത്രങ്ങളും കുടി നൽകാവുന്ന തരത്തിലേക്ക് സ്റ്റാറ്റസ് ടാബ് വാട്ടസ് ആപ്പ് പരിഷ്കരിക്കുമെന്നാണ് അറിയുന്നത്. ഇത് സ്നാപ്പ് ചാറ്റിെൻറ സ്റ്റോറി ഫീച്ചറിന് സാമ്യമുള്ളതായിരിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.