മുംബൈ: വാട്സ് ആപ്പ് വിഡിേയാ കാൾ ഇന്ത്യയിലെത്തി. ഇനി സ്കൈപ്, ഫേസ്ബുക്ക് മെസഞ്ചർ, െഎ.എം.ഒ എന്നി ആപ്പ്ളിേകഷനുകളിൽ ലഭ്യമാകുന്നതു പോലെ വാട്സ് ആപ്പിലും ഇനി വിഡിയോ കോൾ സേവനം ലഭ്യമാകും. വാട്സ് ആപ്പ് വിഡിയോ കോൾ ഇന്ത്യയുൾപ്പടെയുള്ള 180ാളം രാജ്യങ്ങളിൽ ഇന്ന് മുതൽ ലഭ്യമായി തുടങ്ങുമെന്ന വിവരം വാട്സ് ആപ്പ് സഹ സ്ഥാപകൻ ജാൻ കോമാണ് പുറത്ത് വിട്ടത്. ഇനി മൊബൈൽ സേവനദാതാവിെൻറ ഇൻറർനെറ്റ് പ്ലാനനുസരിച്ച് ഉപഭോക്താവിന് വാട്സ് ആപ്പിെൻറ വിഡിയോ കാൾ സംവിധാനം ഉപയോഗിക്കാൻ കഴിയും.
വാട്സ് ആപ്പിന് ഏറ്റവും കൂടതൽ ഉപഭോക്താകളുള്ള ഒരു രാജ്യമാണ് ഇന്ത്യ. 160 മില്യൺ ആളുകൾ ഇന്ത്യയിൽ വാട്സ് ആപ്പ് ഉപയോഗിക്കുന്നണ്ട്. ഇന്ത്യ ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട വിപണിയാണ്. എല്ലാ ഉപഭോക്താകൾക്കും പുതിയ സേവനം ലഭ്യമാകും. അതു കൊണ്ടാണ് വാട്സ് ആപ്പ് ഉപയോഗിക്കുന്ന എല്ലാ ഫോണുകളിലും സംവിധാനം ലഭ്യമാക്കിയിരിക്കുന്നത്. അതിൽ പ്രിമീയം ഫോണുകളെന്നോ സാധാരണ ഫോണുകളെന്നോ വ്യത്യാസമില്ല. വാട്സ് ആപ്പ് സഹസ്ഥാപകൻ പറഞ്ഞു.
പൂർണ്ണമായും സുരക്ഷിതത്വം ഉറപ്പാക്കുന്നതാണ് പുതിയ സംവിധാനമെന്നാണ് അറയുന്നത്. വാട്സ് ആപ്പിൽ ലഭ്യമായിരുന്ന എൻഡ് ടു എൻഡ് എൻസ്്ക്രിപ്ഷൻ സംവിധാനം പുതിയ ആപ്പ്ളിക്കേഷനിലും ലഭ്യമാകുമെന്നാണ് സൂചന. വാട്സ് ആപ്പിെൻറ പുതിയ ബീറ്റ ആപ്പ് വഴി ആൻഡ്രോയിഡിലും, വിൻഡോസിലും, െഎ.ഒ.എസ്ലും പുതിയ വിഡിയോ കോൾ സംവിധാനം ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.