ഗൂഗിളിെൻറ ആൻേഡ്രായിഡ് വൺ പദ്ധതിയുടെ ഭാഗമായ ഷിയോമി ‘എം.െഎ എ1’ ഇന്ത്യയിലിറക്കി. ആൻഡ്രോയിഡ് ഒാപറേറ്റിങ് സിസ്റ്റം കുറഞ്ഞ ചെലവിൽ വികസ്വരരാജ്യങ്ങളിൽ വ്യാപകമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആദ്യ ആൻഡ്രോയിഡ് വൺ സ്മാർട്ട് ഫോണുകൾ 2014ൽ ഇന്ത്യൻ കമ്പനികളായ മൈക്രോമാക്സ്, സ്പൈസ്, കാർബൺ എന്നിവയാണ് പുറത്തിറക്കിയത്.
14,999 രൂപയാണ് ഫ്ലിപ്കാർട്ടിൽ എം.െഎ എ1’ ന് വില. ഒാറിയോയിലേക്കും പിന്നീട് എത്തുന്ന ആൻഡ്രോയിഡ് പിയിലേക്കും അപ്ഡേറ്റ് ചെയ്യാവുന്ന ആൻഡ്രോയിഡ് 7.1.2 നഗറ്റ് ആണ് ഒാപറേറ്റിങ് സിസ്റ്റം. 2 എക്സ് ഒപ്റ്റിക്കൽ സൂമുള്ള 12 മെഗാപിക്സലിെൻറ രണ്ട് പിൻകാമറകളുണ്ട്.
ഷിയോമിയുടെ ആപ്പുകളായ എം.െഎ സ്റ്റോർ, എം.െഎ കാമറ, എം.െഎ റിമോട്ട്, സെറ്റിങ്സിലെ എം.െഎ സർവിസ് എന്നിവക്കൊപ്പം ഗൂഗിളിെൻറ അസിസ്റ്റൻറ്, പരിധിയില്ലാതെ ഫോേട്ടാ സൂക്ഷിക്കാൻ ഫോേട്ടാസ്, സുരക്ഷക്ക് ഗൂഗിൾ പ്ലേ പ്രൊട്ടക്ട് എന്നിവയുമുണ്ട്. വിരലടയാള സ്കാനർ, ലോഹ ശരീരം, 2.5 ഡി വളഞ്ഞ ഗ്ലാസ് രൂപകൽപന, ചൂട് കുറക്കാൻ പൈറോലിറ്റിക് ഗ്രാഫൈറ്റ് ഷീറ്റ്, ഇൻഫ്രാറെഡ് ബ്ലാസ്റ്റർ, ഇരട്ട നാനോ സിം, ആൻഡ്രോയിഡ് 7.1 നഗറ്റ് ഒ.എസ്, അഞ്ചര ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്പ്ലേ, കോർണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം, എട്ടുകോർ സ്നാപ്ഡ്രാഗൺ 625 പ്രോസസർ, നാല് ജി.ബി റാം, അഞ്ച് മെഗാപിക്സൽ മുൻകാമറ, 128 ജി.ബി ആക്കാവുന്ന 64 ജി.ബി ഇേൻറണൽ മെമ്മറി, ഫോർജി വി.ഒ.എൽ.ടി.ഇ, വൈ ഫൈ, യു.എസ്.ബി ടൈപ്സി പോർട്ട്, 3.5 എം.എം ഒാഡിയോ ജാക്, 10 വി സ്മാർട്ട് ആംപ്ലിഫയർ, ഡി.എച്ച്.എസ് ഒാഡിയോ മികവ്, 3080 എം.എ.എച്ച് ബാറ്ററി, 168 ഗ്രാം ഭാരം, കറുപ്പ്, റോഡ് ഗോൾഡ്, ഗോൾഡ് നിറങ്ങൾ എന്നിവയാണ് പ്രത്യേകതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.