ബജറ്റ്​ സ്​മാർട്ട്​ഫോൺ നിരയിൽ താരമാകാൻ ഷവോമിയുടെ പുത്തൻ സിരീസ്​

ചൈനീസ്​ സ്​മാർട്ട്​ഫോൺ നിർമാതാക്കളായ ഷവോമി പുതിയ സ്​മാർട്ട്​ഫോൺ സിരീസ്​ അവതരിപ്പിക്കുന്നു. നവംബർ രണ്ടിന്​ പുതിയ സിരീസ്​ കമ്പനി ഒൗദ്യോഗികമായി അവതരിപ്പിക്കും. ഇൗ പരിപാടിക്കുള്ള ക്ഷണം മാധ്യമപ്രവർത്തകർക്കുൾപ്പടെ നൽകിയിട്ടുണ്ട്​. മിന്നലി​​െൻറ ഒരു ചിത്രമാണ്​ പുതിയ സ്​മാർട്ട്​​ഫോൺ സിരീസുമായി ബന്ധപ്പെട്ട്​  പുറത്തിറക്കിയിരിക്കുന്നത്​​. വേഗത്തിൽ ചാർജ്​ ചെയ്യാൻ കഴിയുന്ന സംവിധാനം ഉൾപ്പെടുന്നതാവും പുതിയ സീരിസെന്നാണ്​ വാർത്തകൾ.

ബജറ്റ്​ കാറ്റഗറിയിലാവും ഷവോമിയുടെ പുതിയ ഫോണുകൾ വിപണ​ിയിലേക്ക്​ എത്തുക. മികച്ച സെൽഫി കാമറ, വേഗത്തിൽ ചാർജ്​ ചെയ്യുന്നതിനുള്ള സംവിധാനം എന്നിവയെല്ലാം ഷവോമിയുടെ പുത്തൻ സിരീസ്​ ഫോണുകളിലുണ്ടാവും. ഫ്രണ്ട്​ ഫ്ലാഷ്​ സംവിധാനവും ഫോണിനൊപ്പം ഉണ്ടാകും.

നിലവിൽ ​റെഡ്​ മീ നോട്ട്​ 4, റെഡ്​ മീ 4, റെഡ്​ മീ 3 എസ്​ പ്രൈം എന്നിവയാണ്​ ബജറ്റ്​ സ്​മാർട്ട്​ഫോൺ നിരയിലെ ഷവോമിയുടെ താരങ്ങൾ. ഇൗ നിരയിലേക്കാവും ഷവോമിയുടെ പുതിയ സ്​മാർട്ട്​ഫോൺ സിരീസും എത്തുക.
 

Tags:    
News Summary - Xiaomi to launch new phone series on Nov 2–​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.