വർഷങ്ങളായുള്ള സാംസങ്ങിെൻറ സർവാധിപത്യത്തെ തകർത്ത് ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി ഇന്ത്യയിൽ നമ്പർ വൺ. ഇൻറർനാഷണൽ ഡാറ്റാ കോർപറേഷൻ (െഎ.ഡി.സി) പുറത്ത് വിട്ട കണക്കുകളിലാണ് കൊറിയൻ ഭീമനെ പിന്തള്ളി ചൈനയുടെ മി ഫോണുകൾ ഇന്ത്യ കീഴടക്കിയ വിവരമുള്ളത്.
ഫീച്ചറുകൾ കുറയാതെ ഫോണുകൾ വില കുറച്ച് വിറ്റാണ് ഷവോമി ഇന്ത്യൻ മാർകറ്റ് പിടിച്ചെടുത്തത്. കഴിഞ്ഞ വർഷം അവർ അവതരിപ്പിച്ച റെഡ്മി നോട്ട് ഫോർ വിപണിയിലെ മിന്നും താരമാവുകയും ഏറ്റവും കൂടുതൽ വിൽകപ്പെട്ട സ്മാർട്ട് ഫോണായി മാറുകയും ചെയ്തു. നിലവിൽ ഇന്ത്യൻ വിപണിയുടെ 26.8 ശതമാനം ഷവോമി സ്വന്തമാക്കിയപ്പോൾ, സാംസങ്ങിെൻറത് 24.2 ശതമാനമായി കുറഞ്ഞു. 6.6 ശതമാനമുള്ള വിവോയാണ് മൂന്നാം സ്ഥാനത്ത്. ലെനോവോ(മോട്ടറോള) 5.6 ശതമാനം, ആണ് നാലാം സ്ഥാനത്ത്. 4.9 ശതമാനം ഉള്ള ഒപ്പോ അഞ്ചാമതും.
2017 അവസാനം വരെയുള്ള കണക്കുകളിൽ സാംസങ് തന്നെയായിരുന്നു രാജ്യത്തെ ഒന്നാമത്തെ സ്മാർട്ട്ഫോൺ കമ്പനി. ഷവോമി രണ്ടാം സ്ഥാനത്തായിരുന്നു. നിലവിൽ െഎ.ഡി.സിക്ക് പുറമെ മറ്റ് രണ്ട് റിസേർച്ച് ഫേമുകളുടെയും കണക്കുകളിൽ ഷവോമി തന്നെയാണ് ഒന്നാമതുള്ളത്.
2017ൽ ഇന്ത്യൻ സ്മാർട്ട്ഫോൺ മാർകറ്റിന് 14 ശതമാനം വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. 12.4 കോടി സ്മാർട്ട്ഫോണുകളാണ് കഴിഞ്ഞ വർഷം രാജ്യത്ത് വിൽകപ്പെട്ടത്. ആഗോളതലത്തിൽ ഏറ്റവും വലിയ 20 സ്മാർട്ട്ഫോൺ മാർകറ്റുകളിൽ അതിവേഗത്തിൽ വളരുന്ന മാർകറ്റായാണ് െഎ.ഡി.സി ഇന്ത്യയെ വാഴ്ത്തിയത്. ലോകത്തിലെ മൂന്നാമത്തെ വലിയ സ്മാർട്ട്ഫോൺ മാർകറ്റും ഇന്ത്യയാണ്.
ഫീച്ചർ ഫോണുകളുടെ മാർകറ്റിൽ ഇന്ത്യ നമ്പർ വൺ ആണ്. 2016 ൽ 14 കോടി ഫീച്ചർ ഫോണുകളാണ് രാജ്യത്ത് വിറ്റഴിച്ചത്. എന്നാൽ 2017ൽ അത് 16.4 കോടിയായി ഉയർന്നു. ജിയോ ഫോണിെൻറ വരവും ഒരു കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.